ന്യുയോർക്ക്: രക്താർബുദത്തിന് ചികിത്സയിൽ കഴിയുന്ന ഇന്ത്യൻ അമേരിക്കൻ മാധ്യമ പ്രവർത്തക ലിയാന അൻവർ (29) അനുയോജ്യമായ ബോണ്‍ മാരോ ദാതാവിനെ തേടുന്നു. ലിയാനയുടെ രോഗം പൂർണമായി മാറണമെങ്കിൽ ബോണ്‍ മാരോ (മജ്ജ) മാറ്റിവയ്ക്കൽ മാത്രമാണ് ഏക മാർഗമെന്ന് ഡോക്ടർമാർ നിർദേശിച്ചതനുസരിച്ചാണ് രക്തദാതാവിനെ അന്വേഷിക്കുന്നത്. ലിയാനായെ സഹായിക്കുന്നതിനായി കുടുംബാംഗങ്ങൾ ഹെൽപ് ലിയാന ഫൈൻഡ് എ ഡോണർ എന്ന ഫെയ്സ് ബുക്ക് പേജ് ആരംഭിച്ചിട്ടുണ്ട്. (Help Liyana find a Donor)
അഞ്ചു വർഷം ന്യുയോർക്കിൽ ജർണലിസ്റ്റായി പ്രവർത്തിച്ചിരുന്ന ലിയാന അടുത്തിടെയാണ് ജ·ദേശമായ സതേണ്‍ കലിഫോർണിയയിൽ ലോസ് ആഞ്ചലസ് ടൈംസിൽ പ്രൊഡ്യൂസറായി ജോലിയിൽ പ്രവേശിച്ചത്. സിറ്റി ഓഫ് ഹോപ് ആശുപത്രിയിലാണ് ചികിത്സക്കായി പ്രവേശിപ്പിച്ചിരിക്കുന്നത്.
സൗത്ത് ഏഷ്യൻ വിഭാഗത്തിലുള്ളവരുടെ രക്തമാണ് ഇവർക്ക് അനുയോജ്യമെന്നതിൽ 18 നും 44 നും ഇടയിൽ പ്രായമുള്ളവർ ഇവരുടെ ജീവൻ രക്ഷിക്കുന്നതിനായി മുന്നോട്ടുവരണമെന്ന് അഭ്യർഥിക്കുന്നു. താഴെ കാണുന്ന ലിങ്കിൽ പേര് റജിസ്ട്രർ ചെയ്യാവുന്നതാണ്. //join.bethematch.org/swabforliyna
റിപ്പോർട്ട്: പി.പി. ചെറിയാൻ
ഇന്ത്യൻ അമേരിക്കൻ മാധ്യമ പ്രവർത്തക ബോണ്‍ മാരോ ദാതാവിനെ തേടുന്നു
11:15 PM Mar 26, 2019 | Deepika.com