വാഷിംഗ്ടണ്‍ ഡിസി: നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോണ്‍ഫറൻസ് അംഗങ്ങൾ വാഷിംഗ്ടണ്‍ സെന്റ് തോമസ് ഓർത്തഡോക്സ് ഇടവക സന്ദർശിച്ചു.
മാർച്ച് 10ന് വി. കുർബാനയ്ക്കുശേഷം നടന്ന ചടങ്ങിൽ വികാരി ഫാ. കെ.ഓ. ചാക്കോ കോണ്‍ഫറൻസ് പ്രതിനിധികളെ സ്വാഗതം ചെയ്തു. ജനറൽ സെക്രട്ടറി ജോബി ജോണ്‍, ഫിനാൻസ് കമ്മിറ്റി അംഗങ്ങളായ രാജൻ പടിയറ, ഐസക്ക് ജോണ്‍ എന്നിവർ കോണ്‍ഫറൻസിനെക്കുറിച്ചും രജിസ്ട്രേഷനെക്കുറിച്ചും സുവനീറിനെക്കുറിച്ചും സംസാരിച്ചു. വികാരി ഫാ. കെ.ഒ. ചാക്കോയും ഇടവകയുടെ സെക്രട്ടറി സൂസൻ തോമസും ചേർന്നു രജിസ്ട്രേഷൻ കിക്ക് ഓഫ് നിർവഹിച്ചു.
ജോർജ് പി. തോമസ്, സൂസൻ തോമസ് ദന്പതികൾ ഗോൾഡ് സ്പോണ്‍സർഷിപ്പ് എടുക്കുകയും ചെയ്തു. കൂടാതെ സാജൻ മാത്യു, വിനോദ് ഏബ്രഹാം, രാജൻ യോഹന്നാൻ എന്നിവർ ഗ്രാന്റ് സ്പോണ്‍സർഷിപ്പ് എടുത്തു. നിരവധി അംഗങ്ങൾ രജിസ്റ്റർ ചെയ്യുകയും സുവനീറിലേക്ക് പരസ്യങ്ങൾ നൽകുകുയും ചെയ്തു. ഇടവകയിൽ നിന്നും നൽകിയ സ്വീകരണങ്ങൾക്കും സഹായങ്ങൾക്കും കമ്മിറ്റി നന്ദി അറിയിച്ചു.
ജനറൽ സെക്രട്ടറി ജോബി ജോണ്‍, ഫിനാൻസ് കമ്മിറ്റി അംഗങ്ങളായ രാജൻ പടിയറ, ഐസക്ക് ജോണ്‍ ഇടവകയുടെ സെക്രട്ടറിയും ഫിനാൻസ് കമ്മിറ്റി അംഗവുമായ സൂസൻ തോമസ്, ഇടവകയുടെ ട്രസ്റ്റി ഐസക്ക് ജോണ്‍(അച്ചൻകുഞ്ഞ്) എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ിൃശ2019ാമൃ26ളമാശഹ്യബരീിളൃ.ഷുഴ
റിപ്പോർട്ട്: രാജൻ വാഴപ്പള്ളിൽ
ഫാമിലി കോണ്‍ഫറന്‍സ് ടീം വാഷിംഗ്ടണ്‍ സെന്റ് തോമസ് ഇടവക സന്ദർശിച്ചു
11:11 PM Mar 26, 2019 | Deepika.com