കുവൈറ്റ് ബ്ലോഗറും എഴുത്തുകാരിയും ചാനൽ അവതാരികയും അധ്യാപികയും മലയാള ഭാഷ അനായാസം കൈകാര്യം ചെയ്ത് ഇതിനോടകം സോഷ്യൽ മീഡിയയിൽ പ്രശസ്തയായ മറിയം അൽ കബന്ദി ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അബ്ദുൾ നജീബ് ടി കെ സംഘടനാകാര്യങ്ങൾ വിശദീകരിച്ചു. മലയിൽ മൂസക്കോയ, ഭരതൻ ഇ സി, മെട്രോ മെഡിക്കൽ കെയർ വൈസ് ചെയർമാൻ ഹംസ പയ്യന്നൂർ, അൽമുല്ല എക്സ്ചേഞ്ച് മാനേജർ പരേഷ് പഡിദാർ, കാലിക്കറ്റ് ലൈവ് പ്രതിനിധി നാസർ പട്ടാന്പി, മഹിളാവേദി പ്രസിഡന്റ് സ്മിത രവീന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. മഹിളാവേദി സെക്രട്ടറി ഇന്ദിര രാധാകൃഷ്ണൻ, ട്രഷറർ ഹസീന റഫീഖ്, ബാലവേദി സെക്രട്ടറി ഹയ ഫാത്തിമ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.
പരേഷ് പഡിദാറിന് സുവനീർ നൽകിക്കൊണ്ട് സുവനീർ കമ്മിറ്റി കണ്‍വീനർ ഷാജി കെ.വി, സ്പോണ്‍സർഷിപ് കണ്‍വീനർ നജ്മുദ്ധീൻ എന്നിവർ സുവനീർ പ്രകാശനം നിർവഹിച്ചു. ട്രഷറർ വിനീഷ് പി.വി നന്ദി പ്രകാശിപ്പിച്ചതോടുകൂടി സാംസ്കാരിക സമ്മേളനം സമാപിച്ചു.
തുടർന്ന് പ്രശസ്ത ഗായകനും ഇന്ത്യൻ ഐഡൽ ജേതാവുമായ വൈഷ്ണവ് ഗിരീഷിന്റെയും പ്രശസ്ത പിന്നണിഗായിക സിന്ധു പ്രേംകുമാറിന്റെയും പ്രശസ്ത ഗായകൻ നിഹാസ് ഭാവനയുടെയും നേതൃത്വത്തിലുള്ള ഗാനമേള അരങ്ങേറി. അസോസിയേഷൻ ബാലവേദി അംഗങ്ങളും ഡികെ ഡാൻസ് വേൾഡും ചേർന്നൊരുക്കിയ ഫ്ളാഷ് മോബും ഡാൻസും ഉന്നത നിലവാരം പുലർത്തി. കുവൈറ്റിലെ സാമൂഹ്യ സാംസ്കാരിക മാധ്യമ രംഗത്തെ നേതാക്കളടക്കം സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നും എത്തിച്ചേർന്ന ജനങ്ങൾ ഉന്നത നിലവാരം പുലർത്തിയ വ്യത്യസ്തവും വിപുലവുമായ പരിപാടികൾ ആസ്വദിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ