ട്രാസ്ക് ജനറൽ സെക്രട്ടറി സിബി പുതുശേരി സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് മണിക്കുട്ടൻ എടക്കാട്ട് അധ്യക്ഷത വഹിച്ചു. ഫർവാനിയ ഗവർണറേറ്റ് മേജർ മുഹമ്മദ് ഫിറോസ് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കണ്‍വീനർ ജിഷ രാജീവ് , വനിതാവേദി കണ്‍വീനർ ഡോ. ജമീല കരീം, അൽമുല്ല മാർക്കറ്റിംഗ് എക്സിക്യു്ട്ടീവ് ബേസിൽ വർക്കി എന്നിവർ ആശംസയും ട്രഷറർ ഗോപകുമാർ നന്ദിയും അർപ്പിച്ചു. സലീഷ് പോൾ,( ജോയിന്റ് ട്രഷർ), ജോഫ്റി ജോർജ്ജ്,(ജോയിൻറ് സെക്രട്ടറി), രാജേഷ് കല്ലായിൽ (ജോയിൻറ് സെക്രട്ടറി), സുകുമാരൻ .ടി(ജോയിൻറ് സെക്രട്ടറി), നീന ഉദയൻ (വനിതാ വേദി സെക്രട്ടറി), പ്രബിത സിജോ(വനിതാ വേദി ജോയിന്റ് സെക്രട്ടറി) എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
50ൽ പരം സ്റ്റാളുകൾ, പൊയ്ക്കാളകളും പൊയ്കുതിരകളും വെളിച്ചപ്പാടും ചെണ്ട മേളവും കുരുത്തോല കുടകളുമായി വേലപൂരങ്ങൾ തീർത്ത സാൽമിയ ദേശവും ആകാശത്ത് വർണ വിസ്മയം തീർത്ത ഫഹാഹീൽ ദേശവും വിവിധ തരം രുചിക്കൂട്ടുകളുമായി അബാസിയ ദേശവും ഫർവാനിയ ദേശത്തിന്റെ അറബിക് ഡാൻസും കുട്ടികൾക്ക് കളിക്കോപ്പും ബലൂണുമായി പൂരപ്പറന്പാക്കിത്തീർത്ത സിറ്റിദേശവും, ശീതള പാനീയങ്ങളുമായി ജഹ്റ ഏരിയയും, വിവിധ തരം പായസങ്ങളുമായി ഫർവാനിയ ഏരിയയും. ശ്രീനാഥ് ചേർത്തലയും വാദ്യകലാക്ഷേത്രം കുവൈറ്റിലെ 20 ഓളം പേര് അണിനിരന്നു തീർത്ത മേള വിസ്മയം, പൊലിക നാടൻപാട്ട് കൂട്ടത്തിന്റെ ദൃശ്യാവിഷ്കാര നാടൻപാട്ട് , ഡികെ ഡാൻസ് അവതരിപ്പിച്ച ഫ്ളാഷ് മൊബ് എന്നിവ പൂരത്തിന് കൊഴുപ്പേകി.
റിപ്പോർട്ട്: സലിം കോട്ടയിൽ