ഐഎൻഎഐ പ്രസിഡന്റ് ആനി എബ്രാഹം തിരി തെളിയിച്ച കോണ്‍ഫറൻസിൽ അമേരിക്കൻ നഴ്സസ് അസോസിയേഷൻ ഇല്ലിനോയിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ സൂസൻ സ്വാർട്ട് ഹെൽത്ത് കെയർ പോളിസി അപ്ഡേറ്റിനെക്കുറിച്ച് ക്ലാസെടുത്തു. ഡോ. ആനി എബ്രാഹം സോഷ്യൽ മിഡിയ ആൻഡ് നഴ്സിംഗ് പ്രാക്ടീസിനെക്കുറിച്ചും ക്ലാസ് നയിച്ചു. മിനി ജോണ്സൻ, റാണി കാപ്പൻ, ഡോ. ജസീന വെളിയത്തുമാലിൽ, മേഴ്സി കുര്യാക്കോസ്, നാൻസി സൗറ്റെട്ടും എന്നിവരും ക്ലാസെടുത്തു. ലിൻഡ മിഥുൻ നഴ്സിംഗ് ഡോക്യുമെന്േറഷനെക്കുറിച്ചും കെയറിംഗ് ഫോർ ട്രാൻസ് ജെൻഡർ പേഷ്യന്റ്സിനെപ്പറ്റി ചാരി വെണ്ടന്നൂറും ക്ലാസെടുത്തു. നഴ്സിംഗിന്റെ വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച ഇവർ വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചപ്പോൾ അത് വളരെ ഉപകാരപ്രദമായിരുന്നുവെന്ന് കോണ്‍ഫറൻസിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
ഐഎൻഎഐയുടെ എജ്യുക്കേഷണൽ ചെയർപേഴ്സൻ ഡോ. സൂസൻ മാത്യുവും എംപിആർഎൻ ചെയർപേഴ്സൻ ഡോ. റജീന ഫ്രാൻസീസുമാണ് നഴ്സുമാരുടെ തുടർ വിദ്യാഭ്യാസത്തിന് അനുയോജ്യമായ അഞ്ച് സിഇ ലഭിക്കുന്ന കോണ്‍ഫറൻസ് കോഓർഡിനേറ്റ് ചെയ്തത്. സെക്രട്ടറി മേരി റജീന സേവ്യർ, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ലിസ് സിബി, വൈസ് പ്രസിഡന്റ് ഷിജി അലക്സ്, ട്രഷറർ എൽസമ്മ ലൂക്കോസ് വിവിധ കമ്മിറ്റി ചെയർ പേഴ്സ·ാരായ ജൂബി വള്ളിക്കളം, സുനു തോമസ്, സിൻഡി സാബു, റോസ്മേരി കോലഞ്ചേരി, ആഗ്നസ് മാത്യു, ശോഭ ജിബി എന്നിവർ കോണ്‍ഫറൻസിന്റെ വിജയത്തിനായി പ്രവർത്തിച്ചു.
റിപ്പോർട്ട്: ജൂബി വള്ളിക്കളം