വിസ്ഡം ഈവ് സംഘടിപ്പിച്ചു

09:06 PM Mar 20, 2019 | Deepika.com
മനാമ: പ്രവാസി മലയാളികളിലെ പ്രഫഷണലുകൾക്കിടയിൽ പ്രവർത്തിക്കുന്ന ആർഎസ് സി ടീം വിസ്ഡത്തിന്‍റെ മനാമ സെൻട്രൽ ഘടകം സംഘടിപ്പിച്ച "വിസ്ഡം ഈവ് ' ശ്രദ്ധേയമായി.

ജിദാഫ്സ് ആർഎസ് സി കോൺഫ്രൻസ് ഹാളിൽ നടന്ന പരിപാടി വി.പി.കെ. അബൂബക്കർ ഹാജി ഉദ്ഘാടനം ചെയ്തു. പ്രമുഖ ട്രൈയിനർമാരായ എം.എ.റഷീദ്, നസീർ പയ്യോളി എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. വി.പി.കെ. മുഹമ്മദ്, ഫൈസൽ ചെറുവണ്ണൂർ , നജ്മുദ്ദീൻ പഴമള്ളൂർ, ഫൈസൽ കൊല്ലം, അഷ്റഫ് മങ്കര എന്നിവർ സംബന്ധിച്ചു.

കരിയർ ഗൈഡൻസ്, പ്രവാസി ലോകത്തെ മലയാളി ഉദ്യോഗാർഥികൾക്ക് മികച്ച അവസരം ഒരുക്കിക്കൊടുക്കുക, ട്രെയിനിംഗ് ക്ലാസുകൾ സംഘടിപ്പിക്കുക, നാട്ടിലെ ദരിദ്ര വിദ്യാർഥികൾക്ക് പഠന സ്കോളർഷിപ്പ് നൽകുക എന്നിവയാണ് ആർഎസ് സി വിസ്ഡം ടീമിന്‍റെ പ്രധാന പ്രവർത്തനങ്ങൾ. ശുക്കൂർ ഖമീസ് സ്വാഗതവും അഡ്വ.ശബീറലി നന്ദിയും പറഞ്ഞു.