ഷിക്കാഗോ: റെസ്പിരേറ്ററി കെയർ പ്രൊഫഷണലുകളുടെ തുടർ വിദ്യാഭ്യാസത്തിന്റെ ഭാഗമായി മലയാളി അസോസിയേഷൻ ഓഫ് റെസ്പിരേറ്ററി കെയർ സംഘടിപ്പിക്കുന്ന സെമിനാർ ഏപ്രിൽ 13നു ശനിയാഴ്ച നടത്തപ്പെടുന്നു. ഡെസ്പ്ലെയിൻസിലുള്ള ഹോളി ഫാമിലി ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിലാണ് സെമിനാർ സംഘടിപ്പിക്കപ്പെടുന്നത്. രാവിലെ 7.30നു രജിസ്ട്രേഷനോടുകൂടി ആരംഭിക്കുന്ന സെമിനാർ ഉച്ചകഴിഞ്ഞ് 2.30 വരെ തുടരും.
ഡോ. സുരബ് പട്ടേൽ, ഷിജി അലക്സ്, ആനി ഏബ്രഹാം, രാജി തോമസ്, ബ്രാഡി സ്കോട്ട്, ജിനോജ് മാത്യു എന്നിവരടങ്ങിയ വൈദ്യശാസ്ത്ര രംഗത്ത് അനുഭവവും പ്രാഗത്ഭ്യവും തെളിയിച്ച സമർത്ഥരാണ് സെമിനാറിൽ ക്ലാസുകൾ നയിക്കുന്നത്. റെസ്പിരേറ്ററി കെയർ ലൈസൻസ് പുതുക്കുന്നതിനാവശ്യമായ 6 സിഇയു ഈ സെമിനാറിൽ സംബന്ധിക്കുന്നതിലൂടെ ലഭിക്കുന്നതാണ്.
സെമിനാറിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ www. marcillinois.org എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്ട്രേഷനുള്ള അവസാന തീയതി ഏപ്രിൽ 6 ആണ്. രജിസ്ട്രേഷനായി മാർക്ക് അംഗത്വമുള്ളവരിൽ നിന്ന് 10 ഡോളറും, അംഗത്വമില്ലാത്തവരിൽ നിന്ന് 35 ഡോളറും ഈടാക്കുന്നതാണ്. രാവിലെയും ഉച്ചയ്ക്കുമുള്ള ഭക്ഷണം ഉൾപ്പെടുത്തിയിട്ടുണ്ട്.
റെജിമോൻ ജേക്കബ്, സനീഷ് ജോർജ് എന്നവർ അടങ്ങിയ മാർക്കിന്റെ സമർത്ഥരായ എഡ്യൂക്കേഷൻ കോർഡിനേറ്റേഴ്സാണ് സെമിനാറിനു നേതൃത്വം നല്കുന്നത്. തുച്ഛമായ പ്രവേശന ഫീസിൽ ഉന്നത നിലവാരമുള്ള സെമിനാറുകൾ സംഘടിപ്പിക്കുന്നുവെന്നതാണ് മാർക്കിന്റെ വിജയരഹസ്യം. ആത്മാർത്ഥതയും അർപ്പണബോധവുമുള്ള മുൻഗാമികൾ അടങ്ങുന്ന വലിയൊരു നേതൃത്വനിരയാണ് സംഘടനയുടെ ശക്തി. ഇല്ലിനോയിയിലെ റെസ്പിരേറ്ററി കെയർ പ്രൊഫഷണലുകൾ എല്ലാവരേയും മാർക്ക് പ്രസിഡന്റ് യേശുദാസ് ജോർജ് സെമിനാറിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.
മാർക്ക് ഭാരവാഹികളായ യേശുദാസ് ജോർജ്, സമയാ ജോർജ്, ജോസഫ് റോയി, അനീഷ് ചാക്കോ, ഷാജൻ വർഗീസ്, സണ്ണി കൊട്ടുകാപ്പള്ളി, ജയ്മോൻ സ്കറിയ എന്നിവരും മറ്റു ബോർഡ് അംഗങ്ങളും സെമിനാർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
മാർക്ക് സെമിനാർ ഏപ്രിൽ 18ന്
08:28 PM Mar 17, 2019 | Deepika.com