ഡാളസ്: ഡാളസ് സെന്റ് പോൾസ് മാർത്തോമാ പള്ളിയിൽ റവ. മാത്യു വറുഗീസ് അച്ചന്റെ ആതിഥേയത്വത്തിൽ മാർച്ച് 15 വെള്ളിയാഴ്ച രാവിലെ നടത്തപ്പെട്ട ഉപവാസ പ്രാർഥനാ കൂട്ടത്തിൽ ബിജു ഇടുക്കള വചനപ്രഘോഷണം നടത്തി.
നോന്പു നാളുകളിൽ ദൈവം കഴിഞ്ഞ നാളുകളിൽ നടത്തിയ വഴികളെയും, കരുണയെയും തിരിച്ചറിയാണെമെന്നു പഴയ നിയമ പുസ്തകത്തെ ആസ്പദമാക്കി വളരെ ഹൃദ്യമായ പ്രഭാഷണം നടത്തി. ആവർത്തന പുസ്തകം എട്ടാമത്തെ ആദ്യായം കേന്ദ്രീകരിച്ചായിരുന്നു ധ്യാനം നടത്തപ്പെട്ടത്. ദൈവം നമ്മെ ഏൽപിച്ചിരിക്കുന്നു ഉത്തരവാദിത്ത്വത്തെ തിരിച്ചറിയണമെന്നും, ദൈവ വചനത്തിന്റെ ശക്തിയെ തിരിച്ചറിയണമെന്നും ധ്യാനയോഗത്തിൽ കൂടിവന്നവരെ ഉദ്ബോധിപ്പിച്ചു. പ്രവാസി മലയാളിയായി മാർത്തോമാ സഭയുടെ വിവിധ ആത്മീക പ്രസ്ഥാനങ്ങളുടെ മാനേജിംഗ് കമ്മറ്റികളിൽ സേവനം അനുഷ്ഠിക്കുന്ന ബിജു നല്ലൊരു ബൈബിൾ പ്രഭാഷകനാണ്.
വിവിധ സഭ വിഭാഗങ്ങളിൽ നിന്നും ചെറിയ കൂട്ടമായി എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ പത്തിന് സെന്റ് പോൾസ് മാർത്തോമാ പള്ളിയിൽ കൂടുന്ന ഈ പ്രാർഥന ഗ്രൂപ്പ് ജാതിമത ഭേദമെന്യേ ഡാളസിൽ പ്രസിദ്ധമായി കൊണ്ടിരിക്കുന്നു.
റിപ്പോർട്ട്: എബി മക്കപ്പുഴ
ഡാളസ് സെന്റ് പോള്‍സ് പള്ളിയില്‍ ഉപവാസ പ്രാര്‍ഥന നടത്തി ; ബിജു ഇടുക്കള വചനപ്രഘോഷകനായി
08:26 PM Mar 17, 2019 | Deepika.com