ന്യൂയോർക്ക്: ഹരിപ്പാട് പാൽക്കണ്ടത്തിൽ തുണ്ടത്തിൽ വില്ലയിൽ പരേതനായ സി. തോമസിന്റെയും പരേതയായ ആച്ചിയമ്മയുടെയും പുത്രൻ ഡോ. അലക്സാണ്ടർ തരകൻ (78) ന്യൂയോർക്കിലെ സോയ്സെറ്റിൽ മാർച്ച് 13നു ബുധനാഴ്ച നിര്യാതനായി.
ഭാര്യ: ലീല തരകൻ തേവർവേലിൽ കുടുംബാംഗമാണ്. മക്കൾ: തോമസ് തരകൻ, ഡോ. മാത്യു തരകൻ, മരിയ തരകൻ.മരുമകൾ: സോണിയ തരകൻ. കൊച്ചുമക്കൾ: സോഫിയ, ലൂക്കാസ്.
സഹോദരങ്ങൾ: ഡോ. അച്ചാമ്മ ഐസക്ക് (ബോസ്റ്റണ്), പ്രൊഫ. ബഞ്ചമിൻ തരകൻ (ഡിട്രോയിറ്റ്), പരേതനായ ഡോ. വർഗീസ് തരകൻ.
ഡോ. അലക്സാണ്ടർ തരകൻ അമേരിക്കൻ പ്രാക്ടീസ് തുടങ്ങുന്നതിനുമുന്പ് ഇന്ത്യയിൽ ഗിഫോർഡ് മിഷൻ ഹോസ്പിറ്റലിൽ സ്തുത്യർഹമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
1971ൽ അമേരിക്കയിൽ എത്തിയതിനുശേഷം അമേരിക്കൻ ഡെന്റൽ ക്ലിനിക്കിലും, മൻഹാട്ടൻ ജ്യെരവശമേൃശര സെന്ററിലും ചീഫ് ഓഫ് ഡെന്റിസ്ട്രിയായി സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2004ൽ റിട്ടയർമെന്റ് എടുത്തതിനുശേഷം വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. സമൂഹത്തിൽ തന്േറതായ സേവനപാടവത്തിൽക്കൂടി അനേകർക്ക് സഹായഹസ്തം നീട്ടുവാൻ ഇദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്നു സന്ദർശനത്തിനു എത്തുന്ന വൈദികർക്കും സഭാ പിതാക്ക·ാർക്കും കൂടാതെ അമേരിക്കയിലുള്ള വൈദീകർക്കും തന്റെ ഭവനത്തിൽ ആതിഥ്യം നൽകുന്നതിൽ അദ്ദേഹം എപ്പോഴും ചാരിതാർത്ഥ്യം കണ്ടെത്തിയിരുന്നു. ത്യാഗപൂർണമായ സേവനത്തെ പരിഗണിച്ച് പലവിധ അവാർഡുകളും, ബഹുമതികളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
Viewing & Funeral Service
at Park Funeral Chapels (Adress: 2175 Jericho Turnpike, Gardenctiy park, NY 11040, PH: 516 747 4300).
മാർച്ച് 17 ഞായറാഴ്ച വൈകിട്ട് 4 മുതൽ 8 വരെയും, Homegoing Service മാർച്ച് 18 തിങ്കളാഴ്ച രാവിലെ 10 മണിക്ക് പാർക്ക് ഫ്യൂണറൽ ചാപ്പലിലും നടത്തുന്നതാണ്.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
ഡോ. അലക്സാണ്ടർ തരകൻ ന്യൂയോർക്കിൽ നിര്യാതനായി
10:21 PM Mar 15, 2019 | Deepika.com