ഡാളസ്: നോർത്ത് അമേരിക്കയിലും കാനഡയിലുമുള്ള മലയാള സാഹിത്യകാര·ാരുടെയും മലയാള ഭാഷാ സ്നേഹികളുടെയും പ്രാദേശിക സാഹിത്യ കൂട്ടായ്മയുടെയും അക്ഷര തറവാടായ ലാന (ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക)യുടെ പതിനൊന്നാമത് ദ്വൈവാർഷിക ദേശീയ സമ്മേളനം നവംബർ 1, 2, 3 തീയതികളിൽ ഡാളസിൽ നടത്തപ്പെടുന്നു.
ടെക്സസിലെ കൗബോയ്സ് നഗരമായ ഡാളസിന്റെ ഹൃദയ ഭാഗത്തു സ്ഥിതിചെയ്യുന്ന പ്രകൃതി രമണീയമായ ’ഫാർമേഴ്സ് ബ്രാഞ്ചി’ൽ ഉള്ള പ്രൗഢ ഗംഭീരമായ ഹിൽട്ടണ്ഡബിൾ ട്രീ ഹോട്ടലാണ് ഈ വർഷത്തെ ലാന കണ്വൻഷൻ വേദിയായി തിരഞ്ഞെടുത്തിരിക്കുന്നത്.
നോർത്ത് അമേരിക്കയുടെയും കാനഡയുടെയും വിവിധ പട്ടണങ്ങളിൽ നിന്നും പ്രസ്തുത ലാന സമ്മേളനത്തിനായി എത്തിച്ചേരുന്ന സാഹിത്യ സാംസ്കാരിക പ്രവർത്തകർക്ക് തങ്ങളുടെ ജീവിതത്തിലെ അവിസ്മരണീയമായ മൂന്നു ദിനങ്ങൾ പ്രഗത്ഭരും പ്രശസ്തരുമായ മലയാള ഭാഷാ വിശാരദ·ാർക്കൊപ്പം, ചർച്ചയും സംവാദവും കലാപരിപാടികളും മറ്റുമായി ചിലവഴിക്കുവാനുള്ള അസുലഭ അവസരമായി മാറും.
കേരളത്തിലെ പ്രഗത്ഭരായ എഴുത്തുകാരുടെ കൂട്ടായ്മയും സഹകരണവും വഴിയായി മലയാളസാഹിത്യത്തിലെ പുത്തൻ പ്രവണതകളും എഴുത്തിന്റെ നൂതന ശൈലികളും മനസിലാക്കുന്നതിനും അമേരിക്കൻ മലയാളി എഴുത്തുകാർക്ക് സാധിച്ചു. ഇത്തരത്തിൽ ലാനയുടെ അതിഥികളായി ഇവിടെ എത്തുന്ന പ്രമുഖ സാഹിത്യകാര·ാരും മാധ്യമ പ്രവർത്തകരും നമ്മുടെ സാഹിത്യാഭിരുചിയും, ഭാഷാസ്നേഹവും നേരിട്ട് മനസിലാക്കുകയും അതുവഴി അമേരിക്കൻ മലയാളി എഴുത്തുകാരുടെ കഥകളും കവിതകളും കേരളത്തിലെ പ്രമുഖ മാധ്യമങ്ങളിൽ സ്ഥാനം പിടിക്കുകയും ചെയ്തു.
ഇരുപത്തിരണ്ടു വയസിന്റെ നിറവിലെത്തി നിൽക്കുന്ന ലാനയുടെ പതിനൊന്നാമത് ദേശീയ സമ്മേളനം പ്രവാസ സാഹിത്യ ചരിത്രത്തിൽ ഒരു പുതിയ അധ്യായം സുവർണ ലിപികളിൽ
എഴുതിച്ചേർക്കും എന്ന കാര്യത്തിൽ സംശയമില്ല. അമേരിക്കയിലും കാനഡയിലും ഉള്ള മലയാള സാഹിത്യ പ്രവർത്തകർക്കൊപ്പം, നമ്മുടെ രണ്ടാം തലമുറയിൽപെട്ട (ഇംഗ്ലീഷിലോ, മലയാളത്തിലോ സാഹിത്യ സൃഷ്ടികൾ നടത്തുന്ന) യുവതലമുറയുടെ സജീവ സാന്നിധ്യവും സഹകരണവും കൊണ്ട് ശ്രദ്ധേയമാവുകയാണ് ഡാളസ് ലാന സമ്മേളനം.
ലാന പ്രസിഡന്റ് ജോണ് മാത്യുവിന്റെയും, ലാന സെക്രട്ടറി ജോസൻ ജോർജിന്റെയും നേതൃത്വത്തിൽ ലാന എക്സിക്യൂട്ടീവ് കമ്മിറ്റി, സമ്മേളനത്തിന്റെ വിജയത്തിനായി അരയും തലയും മുറുക്കി സമ്മേളനത്തിന്റെ പ്രാരംഭ നടപടികൾ ആരംഭിച്ചു. പ്രസ്തുത സമ്മേളനത്തിന്റെ വിജയത്തിനായി സഹകരിക്കണമെന്ന് എല്ലാ പ്രമുഖ അച്ചടി ദൃശ്യ മാധ്യമങ്ങളോടും, സമൂഹ മാധ്യമങ്ങളോടും സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നതായി ലാന പ്രസിഡന്റ് ജോണ് മാത്യു അറിയിച്ചു.
റിപ്പോർട്ട്: ജോസണ് ജോർജ്
ലാനയുടെ പതിനൊന്നാമത് ദ്വൈവാർഷിക സമ്മേളനം നവംബർ 1, 2, 3 തീയതികളിൽ
10:15 PM Mar 15, 2019 | Deepika.com