പെണ് പ്രവാസവും വെല്ലുവിളികളും എന്ന വിഷയത്തിൽ ലോക കേരളസഭാംഗം തോമസ് മാത്യു കടവിൽ സെമിനാർ അവതരിപ്പിച്ചു. ഫോക്ക് വനിതാവേദി ജനറൽ കണ്‍വീനർ സജിജ മഹേഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ചെയർപേഴ്സണ്‍ ലീന സാബു അധ്യക്ഷത വഹിച്ചു. ഫോക്ക് പ്രസിഡന്റ് ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്തു.
പായസ മത്സരത്തിൽ ഒന്നാം സ്ഥാനത്തിന് സബിന റസൽ, രണ്ടാം സ്ഥാനത്തിന് വിദ്യ ജയചന്ദ്രൻ മൂന്നാം സ്ഥാനത്തിന് അഖിലശ്രീ ഷാബു എന്നിവർ അർഹരായി. വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ഫോക്ക് ജനറൽ സെക്രട്ടറി സേവ്യർ ആന്റണി, ട്രഷറർ വിനോജ് കുമാർ എന്നിവർ ആശംസ അർപ്പിച്ചു. വനിതാവേദി ട്രഷറർ ഷംന വിനോജ് നന്ദി രേഖപ്പെടുത്തി.
റിപ്പോർട്ട്: സലിം കോട്ടയിൽ