ഫുജൈറ: യുഎഇ സഹിഷ്ണുത വർഷാചരണത്തിന്റെ ഭാഗമായി ഫുജൈറ ജെംസ് ഒൗർ ഓണ്‍ ഇംഗ്ലീഷ് സ്കൂളിന്റെ ആഭിമുഖ്യത്തിൽ എക്സിബിഷൻ സംഘടിപ്പിച്ചു. സഹിഷ്ണുത വർഷത്തിന്റെ അന്തസത്ത ഉൾക്കൊണ്ടുകൊണ്ട് ലോക രാജ്യങ്ങളുടെ വൈവിധ്യം വിളിച്ചോതുന്ന പ്രദർശന വസ്തുക്കൾ ആകർഷകമായിരുന്നു.
മരുഭൂമിയിൽ നിന്നും ലോകത്തിലെ മുൻനിര രാജ്യങ്ങളുടെ നിരയിലേക്കുള്ള യുഎഇയുടെ വികസന കുതിപ്പു വിളിച്ചോതുന്ന നിരവധി പ്രൊജക്ടുകൾ പ്രദർശനത്തിന് മിഴിവേകി. അതിവേഗ ഗതാഗത സംവിധാനമായ ഹൈപ്പർ ലൂപ്പ്, യുഎഇയുടെ അഭിമാനസ്തംഭങ്ങളായ ബുർജ് ഖലീഫ, ദുബായ് ഫ്രെയിം , ചൊവ്വ ദൗത്യ പേടകം, പാം ജുമൈറ, ഫെറാറി വേൾഡ്, ദുബായ് വാട്ടർ കനാൽ തുടങ്ങിയവയുടെ മാതൃകകൾ പ്രദർശനത്തിലുണ്ടായിയിരുന്നു.
പ്രിൻസിപ്പൽ ഹിമ്മത് സിംഗ് ധില്ലൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ഹാറൂണ്‍ അഹ്മദ്, സൂപ്പർവൈസർ വിപിൻ, എക്സിബിഷൻ കോർഡിനേറ്റർമാരായ രാജ ലക്ഷ്മി, ഡഗ്ലസ് ജോസഫ്, സെലിൻ ബേബി, മുബഷിറ എന്നിവർ നേതൃത്വം നിൽകി.
റിപ്പോർട്ട്: ഡഗ്ലസ് ജോസഫ്
സഹിഷ്ണുത വർഷ എക്സിബിഷൻ സംഘടിപ്പിച്ചു
10:42 PM Mar 14, 2019 | Deepika.com