ജിദ്ദ: സാങ്കേതിക വൈജ്ഞാനിക വിപ്ലവങ്ങളുടെ ഈ പുതിയ കാലഘട്ടത്തിൽ വിദ്യാർഥികളുടെ സമഗ്ര വികസനം മുഖ്യ ലക്ഷ്യമാക്കി തുഞ്ചന്റെ മണ്ണിൽ പ്രവർത്തിക്കുന്ന ബെഞ്ച്മാർക്ക് ഇന്റർനാഷണൽ റസിഡൻഷ്യൽ സ്കൂൾ തിരൂർ, പുതുതലമുറയിലെ തൊഴിലവസരങ്ങളും കോഴ്സുകളും പരിചയപ്പെടുത്തുവാനായി മാർച്ച് വെള്ളിയാഴ്ച സഫീറോ ഹോട്ടൽ, ഷറഫിയ, ജിദ്ദയിൽ വൈകീട്ട് ഏഴിന് കരിയർ പ്ലാനിംഗ് സ്ട്രാറ്റജീസ് എന്ന വിഷയത്തിൽ ഒരു സെമിനാർ സംഘടിപ്പിക്കുന്നു.
ഗൾഫിൽ നിന്നും കേരളത്തിലേക്ക് തുടർവിദ്യാഭ്യാസം തേടിപ്പോകുന്ന വിദ്യാർഥികൾക്ക് ഏറെ പ്രയോജന പ്രദമായിരിക്കും ഈ സെമിനാറെന്ന് ബെഞ്ച്മാർക്കിന്റെ ഭാരവാഹികൾ അറിയിച്ചു. മോണ്ടിസോറി സിസ്റ്റത്തിൽ ആരംഭിച്ചു സിബിഎസ്സി സിലബസിൽ പ്ലസ്ടു വരെയുള്ള ക്ലാസു
കളാണ് ബെഞ്ചമാർക് ഇന്റർനാഷണൽ സ്കൂളിലുള്ളത്. പാഠ്യ പ്രവർത്തനങ്ങൾക്കു പുറമെ കുട്ടികളുടെ കലാ കായിക കഴിവുകൾ പരിപോഷിപ്പിക്കുന്നതിനുള്ള അവസരങ്ങൾ നൽകുന്നതിൽ ബെഞ്ച് മാർക്ക് ഏറെ ശ്രദ്ധ പുലർത്തുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ വെല്ലുവിളികളെ അതിജീവിക്കുന്നതിനവശ്യമായ ജീവിത നിപുണതകൾ വളർത്തിയെടുക്കാനാവശ്യമായ പരിശീലനം നൽകാൻ ബെഞ്ച് മാർക്ക് പ്രത്യേകം ശ്രദ്ധിക്കുന്നു. ധാർമികതയിൽ ഉൗന്നി നിന്നിട്ടുള്ള രാജ്യത്തിനും സമൂഹത്തിനും പ്രയോചനപ്രദമായുള്ള ഒരു വിദ്യാഭ്യാസ സംസ്കാരത്തിന് ബെഞ്ച്മാർക്ക് പ്രാധാന്യം നൽകുന്നു. ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും നടത്തിയ ഇംഗ്ലീഷ് ഫെസ്റ്റ്, സയൻസ് ഫെസ്റ്റ്, കിഡ്സ് ഫെസ്റ്റ്, ചെസ്, തയ്ക്കൊണ്ടോ, ഖോ ഖോ, അത്ലറ്റിക്സ് എന്നിവയിലെല്ലാം മികച്ച വിജയമാണ് ഈ സ്ഥാപനത്തിന് നേടാനായത്. മോണ്ടിസോറി മുതൽ രണ്ടാം ക്ലാസുവരെയുള്ള കുട്ടികൾക്കായുള്ള ഇന്റർ സ്കൂൾ കിഡ്സ് ഫെസ്റ്റിൽ തുടർച്ചയായി മൂന്നാം തവണയും കിരീടം ചൂടി ഹാട്രിക് വിജയമാണ് ബെഞ്ച് മാർക്ക് നേടിയത്.
സ്കോളർഷിപ്പോടുകൂടി വിദ്യാർഥികൾക്ക് ഉന്നതവിദ്യാഭ്യാസം കരസ്ഥമാക്കാൻ യത്നിക്കുന്ന, ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലീഡ് ട്രസ്റ്റ് എന്ന ചാരിറ്റബ്ൾ ഓർഗനൈസേഷന്റെ പാർട്ണർഷിപ് സ്കൂൾ കൂടിയാണ് ബെഞ്ച്മാർക്ക് ഇൻറർനാഷണൽ സ്കൂൾ തിരൂർ. കേരളത്തിന് പുറത്തുനിന്നുള്ള അധ്യാപകരുടെ സാന്നിധ്യം ഇംഗ്ലീഷ് ഭാഷാ നൈപുണ്യം ലക്ഷ്യമാക്കിയാണെന്നും ബെഞ്ച് മാർക്ക് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അവകാശപ്പെട്ടു. കൂടുതൽ വിവരങ്ങൾക്കായി യലിരവാമൃസരെവീീഹെ.ലറൗ.ശി എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 05 303 95 674 എന്ന നന്പറിൽ ബന്ധപ്പെടുകയോ ചെയ്യേണ്ടതാണെന്ന് ബെഞ്ച്മാർക്ക് ഭാരവാഹികൾ അറിയിച്ചു.
വാർത്താസമ്മേളനത്തിൽ ബെഞ്ച്മാർക്ക് തിരൂർ ചെയർമാൻ റഫീഖ് മുഹമ്മദ്, കരിയർ പ്ലാനിംഗ് കണ്സൽ ട്ടന്റും ബെഞ്ച്മാർക്ക് ഡയറക്ടറുമായ ഹബീബ് റഹ്മാൻ, ബെഞ്ച് മാർക്ക് സീനിയർ സെക്കൻഡറി കോഴ്സ് കോഡിനേറ്റർ ഹനീഫ് പേന്ത്രാസ്, ഗൾഫ് കോഡിനേറ്റർ അബ്ദുള്ള കഴായിക്കൽ തുടങ്ങിയവർ സംബന്ധിച്ചു.
റിപ്പോർട്ട് : കെ. ടി മുസ്തഫ പെരുവള്ളൂർ
ബെഞ്ച് മാർക്ക് കരിയർ ഗൈഡൻസ് സംഘടിപ്പിക്കുന്നു
10:39 PM Mar 14, 2019 | Deepika.com