ഒട്ടാവ: കാനഡയിലെ മലയാളികളുടെ അഭിമാനമായ കൈരളി എവർ റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള ഈ വർഷത്തെ വോളിബോൾ, ബാഡ്മിന്റണ്‍ മത്സരങ്ങൾ കാനഡയുടെ തലസ്ഥാന നഗരമായ ഒട്ടാവയിൽ നടത്തപ്പെടുന്നു. മെയ് 25ന് ലോംഗ്ഫീൽഡ് ഡേവിഡ്സണ് ഹൈറ്റ്സ് (Longfields-Davidson Heights) സെക്കൻഡറി സ്കൂളിൽ നടക്കുന്ന മത്സരങ്ങളിൽ കാനഡയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള പ്രമുഖരായ കായികതാരങ്ങൾ പങ്കെടുക്കും.
ഒട്ടാവയിലെ ടുലിപ് ഫെസ്റ്റിവൽ സീസണിൽ നടക്കുന്ന ഈ ടൂർണമെന്റിന്റെ പ്രധാന സ്പോണ്‍സേഴ്സ് മാത്യു മുണ്ടിയാങ്കൽ, മനോജ് കരാത്ത എന്നിവരാണ്. വോളിബോൾ വിജയികൾക്കായുള്ള 1001 ഡോളർ എ.വി. ഗ്രാനൈറ്റ് ഇന്പോർട്ടേഴ്സും റണ്ണേഴ്സ് അപ്പിനുള്ള 501 ഡോളർ എ.എം. റബ്ബർ ആൻഡ് സ്റ്റീൽസും സ്പോണ്സർ ചെയ്തിരിക്കുന്നു.
2003ൽ ഹാമിൽട്ടണ് കൈരളി സ്പോർട്സ് ക്ലബ് ആരംഭിച്ച ഈ ടൂർണമെന്റ് ഇന്ന് നോർത്ത് അമേരിക്കയിലെ മലയാളി സമൂഹത്തിലെ അറിയപ്പെടുന്ന വാർഷിക കായികമേളകളിലൊന്നായി വളർന്നു കഴിഞ്ഞു. പ്രായഭേദമന്യേ എല്ലാവരിലും ബാഡ്മിന്റണിനോടും വോളിബോളിനോടുമുള്ള താൽപര്യം വളർത്തുവാൻ കൈരളി ട്രോഫി വഹിച്ച പങ്ക് വളരെ വലുതാണ്.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും //www.kairaliottawa.com സന്ദർശിക്കുകയോ ഗKairaliottawa@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടുകയോ ചെയ്യുക.
റിപ്പോർട്ട്: ആന്റോ ജോണ്‍സ്
കൈരളി എവർറോളിംഗ് ട്രോഫി മത്സരങ്ങൾ ഒട്ടാവയിൽ
10:21 PM Mar 14, 2019 | Deepika.com