ഭദ്രാസന കൗണ്‍സിൽ അംഗം സജി പോത്തൻ ആമുഖ വിവരണം നൽകി. ട്രഷറർ മാത്യൂ വർഗീസ്, ജോയിന്റ് ട്രഷറർ ജെയ്സണ്‍ തോമസ്, ഫിനാൻസ് ചെയർ തോമസ് വർഗീസ് എന്നിവർ കോണ്‍ഫറൻസിനെക്കുറിച്ചും രജിസ്ട്രേഷനെക്കുറിച്ചും സുവനീറിനെക്കുറിച്ചും വിവരണങ്ങൾ നൽകി.
രജിസ്ട്രേഷൻ കിക്ക് ഓഫ് ഫാ. ഡോ. രാജു വർഗീസും ജെസി ജെയിംസും ചേർന്നു നിർവഹിച്ചു. നിരവധി അംഗങ്ങൾ കോണ്‍ഫറൻസിലേക്ക് രജിസ്റ്റർ ചെയ്തു. ജോ അലക്സാണ്ടർ, ഏബ്രഹാം പോത്തൻ, റെജി കുരീക്കാട്ടിൽ എന്നിവർ ഗ്രാന്റ് സ്പോണ്‍സർഷിപ്പ് എടുക്കുകയും ചെയ്തു.
ട്രഷറർ മാത്യു വർഗീസ്, ജോയിന്റ്, ട്രഷറർ ജെയ്സണ്‍ തോമസ്, ഫിനാൻസ് ചെയർ തോമസ് വർഗീസ്, ഏരിയ കോ ഓർഡിനേറ്റർ ജോണ്‍ വർഗീസ്, വെബ് മാസ്റ്റർ അജിത് വർഗീസ്, ഭദ്രാസന കൗണ്‍സിൽ അംഗം സജി പോത്തൻ, കമ്മിറ്റി അംഗം ജീമോൻ വർഗീസ്, ജെസി ജെയിംസ് ഇടവകയുടെ സെക്രട്ടറിയും മുൻ ഭദ്രാസന കൗണ്‍സിൽ അംഗം ഫീലിപ്പോസ് ഫിലിപ്പ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഇടവകാംഗങ്ങളുടെ അഭ്യർഥനമാനിച്ചു കുറഞ്ഞ നിരക്കിലുള്ള രജിസ്ട്രേഷന് മാർച്ച് 31 വരെ നീട്ടിയതായി കോണ്‍ഫറൻസ് കമ്മിറ്റി അറിയിച്ചു. ചടങ്ങിൽ പങ്കെടുത്ത ഏവർക്കുള്ള നന്ദി സെക്രട്ടറി ഫീലിപ്പോസ് ഫിലിപ്പ് അറിയിച്ചു.
റിപ്പോർട്ട്: രാജൻ വാഴപ്പള്ളിൽ