മനാമ: ബഹ്റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ ട്രഷററും ബഹ്റൈൻ നന്തി അസോസിയേഷൻ പ്രസിഡന്റുമായ ഒ.കെ. ഖാസിമിന്റെ പിതാവ് ഓടോത്താഴ മമ്മദ് ഹാജി (93) നാട്ടിൽ നിര്യാതനായി. ഭാര്യ: കതീശ. മക്കൾ: പരേതനായ ഒകെ അസു , ഒ.കെ. കാസിം, ഒ.കെ. മുസ്തഫ (കുവൈത്ത് കെഎംസിസി കൗണ്‍സിലർ), ഒ.കെ. സലീം (ബഹറൈൻ കെഎംസിസി സ്റ്റേറ്റ് കൗണ്‍സിലർ )സുബൈദ, മറിയം. മരുമക്കൾ: പരേതനായ അബൂബക്കർ, മുഹമ്മദലി കൊല്ലം, ആസ്യ, സീനത്ത്, ശാഹിദ, അസ്മ.
മമ്മദ് ഹാജിയുടെ നിര്യാണത്തിൽ കെഎംസിസി സംസ്ഥാന കമ്മിറ്റിയും കോഴിക്കോട് ജില്ല കമ്മിറ്റിയും അനുശോചനം രേഖപ്പെടുത്തി.
ബഹ്റൈനിൽ മയ്യിത്ത് നിസ്കാരവും പ്രത്യേക പ്രാർഥനയും വ്യാഴാഴ്ച രാത്രി എട്ടിന് മനാമ കഐംസിസി ഹാളിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
മമ്മദ് ഹാജി നിര്യാതനായി
07:42 PM Mar 14, 2019 | Deepika.com