കിഡ്സ്, സബ്ജൂനിയർ, ജൂനിയർ, സീനിയർ എന്നിങ്ങനെ നാലു കാറ്റഗറികളിലായി അൻപതിൽ പരം മത്സരയിനങ്ങളിൽ ആയിരത്തേളം വിദ്യാർഥികൾ പങ്കെടുത്തു. വ്യക്തികത ഇനങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ, ഏറ്റവും കൂടുതൽ പോയിന്റ് നേടിയ വ്യക്തികത ചാന്പ്യൻമാർ, ഫെസ്റ്റിന്റെ ഭാഗമായി രക്ഷിതാക്കൾക്ക് വേണ്ടി സംഘടിപ്പിച്ച ക്വിസ് സീരീസിൽ വിജയികളായവർ എന്നിവർക്കുള്ള സമ്മാനങ്ങളാണ് വിതരണം ചെയ്തത്.
ചടങ്ങിൽ സിഐസി വിദ്യാഭ്യാസ വിഭാഗം തലവൻ എം.എസ് അബ്ദുൽ റസാഖ്, വൈസ് പ്രസിഡന്റ് ആർഎസ് അബ്ദുൽ ജലീൽ ആക്ടിംഗ് ജനറൽ സെക്രട്ടറി മുഹമ്മദ് കുട്ടി, പി.ടി. എ പ്രസിഡന്റ് ഡോ. അമാനുല്ല വടക്കാങ്ങര, ട്രഷറർ കെ.എൽ ഹാഷിം. പി.ടി എ മെന്പർമാരായ നിസ്സാർ കെ.ടി, അലവി കുട്ടി, ഓട്ടോ ഫാസ്റ്റ് ട്രാക് എംഡി ഷിയാസ് കൊട്ടാരം, ക്ലിക്കോണ്‍ മാനേജർ സലീം, ബ്രാഡ്മ ഗ്രൂപ്പ് പ്രതിനിധി അഹ്മദ് യാസീൻ, ആക്ടിംഗ് പ്രിൻസിപ്പാൾ സഫീർ മന്പാട് വൈസ് പ്രിൻസിപ്പാൾമാരായ സിദ്ധീഖ് എം.ടി, മുഹമ്മദ് അലി ശാന്തപുരം തുടങ്ങിയവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ഫെസ്റ്റ് കണ്‍വീനർ അനീസ് റഹ്മാൻ, സുഹൈൽ ശാന്തപുരം, സി.കെ അബ്ദുൽ കരീം, മുഹമ്മദ് സലീം ഉമരി, ഹാമിദ് ഹുസൈൻ കാവിൽ, ജിഷിൻ അബൂബക്കർ തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു.
റിപ്പോർട്ട്: അഫ്സൽ കിലയിൽ