കുവൈത്ത്: കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈറ്റിന്റെ ഒൻപതാം വാർഷികം ന്ധകോഴിക്കോട് ഫെസ്റ്റ് 2019ന്ധ എന്ന പേരിൽ വിപുലമായ പരിപാടികളോടുകൂടി ആഘോഷിക്കുന്നു. മാർച്ച് 22ന് അബ്ബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്കൂളിൽ വൈകുന്നേരം 5 മുതൽ രാത്രി 11 വരെ നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.
പ്രശസ്ത ഗായകൻ ഇന്ത്യൻ ഐഡൽ ജേതാവ് വൈഷ്ണവ് ഗിരിഷിന്റെയും പ്രശസ്ത പിന്നണി ഗായിക സിന്ധു പ്രേംകുമാറിന്റെയും പ്രശസ്ത ഗായകൻ നിഹാസ് ഭാവനയുടെയും നേതൃത്വത്തിലുള്ള ഗാനമേള ഉണ്ടായിരിക്കുന്നതാണ്. എല്ലാവരെയും കോഴിക്കോട് ജില്ലാ അസോസിയേഷന്റെ ഒൻപതാം വാർഷികാഘോഷ പരിപാടികളിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കോഴിക്കോട് ഫെസ്റ്റ് മാർച്ച് 22ന്
10:55 PM Mar 13, 2019 | Deepika.com