ദുബായ്: കലാകാരന്മാരുടെ ആഗോള സൗഹൃദ കൂട്ടായ്മയായ ’സപ്ത സ്വര രാഗ ലയ’ യുഎഇ ചാപ്റ്റർ രൂപം നൽകിയ ’ലയ ഇമോഷൻസ്’ എന്ന മ്യൂസിക് ബാൻഡ് ഒൗദ്യോഗിക ഉദ്ഘാടനം മാർച്ച് 15 വെള്ളിയാഴ്ച വൈകുന്നേരം ഏഴിന് ദുബായ് കരാമ സെന്ററിൽ നടക്കപ്പെടും. ചടങ്ങിൽ യുഎഇയിലെ കലാ സാംസ്കാരിക പ്രവർത്തകരും സപ്ത സ്വര രാഗ ലയ അംഗങ്ങളും സംബന്ധിക്കും.
ഗ്രൂപ്പ് അംഗങ്ങളായ രശ്മി സുഷിൽ രചനയും ചാൾസ് സൈമണ്‍ സംഗീതവും നിർവഹിച്ച "സപ്ത വർണ്ണങ്ങളാൽ യുഎഇ' എന്ന ആദ്യ സംഗീത ആൽബത്തിന്റെ അവതരണവും ഓണ്‍ലൈൻ റിലീസും ചടങ്ങിൽ വച്ചു നടക്കപ്പെടും. തുടർന്ന് ’ലയ ഇമോഷൻസ്’ ബാൻഡ് നയിക്കുന്ന സംഗീത നിശ അരങ്ങേറും. ഏഴു എമിറേറ്റുകളെ കുറിച്ചും രാഷ്ട്ര തലവന്മാരുടെ ഭരണ നൈപുണ്യത്തെക്കുറിച്ചും രാജ്യത്തിന്റെ വളർച്ചക്കും മുന്നേറ്റത്തിനും പ്രവാസികൾ നൽകിയ സംഭാവനകളെയും പ്രതിപാദിക്കുന്ന സംഗീത ആൽബത്തിലൂടെ ’സപ്ത സ്വര രാഗ ലയ’ യുടെ നിരവധി ഗായകർ ഒത്തു ചേരുന്നു.
വിവരങ്ങൾക്ക് : ബിജോ എരുമേലി (052 207 7687) , ചാൾസ് സൈമണ്‍ (054 541 6646)
മ്യൂസിക് ബാൻഡ് ഉദ്ഘാടനവും സംഗീതആൽബം റിലീസിംഗും വെള്ളിയാഴ്ച
11:25 PM Mar 12, 2019 | Deepika.com