മസ്കറ്റ്: മസ്കറ്റിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം കണ്‍വീനറായി കെ. രതീശനെയും കോ കണ്‍വീനറായി പ്രസാദ് ദാമോദരനെയും ഖജാൻജിയായി ബാബുരാജ് നന്പൂതിരിയെയും വീണ്ടും തെരഞ്ഞെടുത്തു.
വിവിധ ഉപവിഭാഗങ്ങളുടെ ചുമതലക്കാരായി റിയാസ് അന്പലവൻ (സാമൂഹ്യ ക്ഷേമം), ദിനേശ് ബാബു എ വി (കലാ വിഭാഗം), നിധീഷ് കുമാർ (ബാല വിഭാഗം), സജേഷ് കുമാർ (സാഹിത്യ വിഭാഗം), നിഷാന്ത് (കായികം), തങ്കം കവിരാജ് (വനിതാ വിഭാഗം) എന്നിവരെയും രണ്ട് വർഷത്തേക്കുള്ള ഭാരവാഹികളായി തെരഞ്ഞെടുത്തു.
മാർച്ച് ഒന്നിന് ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ ചേർന്ന കേരള വിഭാഗം അംഗങ്ങളുടെ പൊതുയോഗമാണ് ഐക്യകണ്ഠേന ഭാരവാഹികളെ തെരഞ്ഞെടുത്തത്.
റിപ്പോർട്ട്: ബിജു വെണ്ണിക്കുളം
ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരളയ്ക്ക് പുതു നേതൃത്വം
10:18 PM Mar 12, 2019 | Deepika.com