മനാമ: ബഹ്റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ മൂന്നു വർഷം നീണ്ടു നിന്ന ’വിഷൻ33’ പ്രവർത്തന പദ്ധതിയുടെ സമാപനം മാർച്ച് 16 ന് ആരംഭിക്കും.
’സൈൻ ഒൗട്ട് 2ഗ19’ എന്ന പേരിൽ ഒരു മാസം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളോടെയാണ് സമാപന പരിപാടികൾ നടക്കപ്പെടുക. മാർച്ച് 16ന് ആരംഭിക്കുന്ന വൈവിധ്യമാർന്ന പരിപാടികൾ ഏപ്രിൽ 15ന് പൊതു സമ്മേളനത്തോടെ സമാപിക്കും.
സമാപന പരിപാടിയുടെ ലോഗോ പ്രകാശനം നേരത്തെ ബഹ്റൈൻ കെഎംസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ നിർവഹിച്ചിരുന്നു. ചടങ്ങിൽ കെ.എം.ഷാജി എംഎൽഎ, സൈനുദ്ധീൻ ചേലേരി, കഐംസിസി സംസ്ഥാന ജില്ല ഏരിയ മണ്ഡലം പഞ്ചായത്ത് ഭാരവാഹികൾ എന്നിവരും പങ്കെടുത്തു.
ബഹ്റൈൻ കെഎംസിസി വാർഷിക സമ്മേളന ലോഗോ പ്രകാശനം ചെയ്തു
10:17 PM Mar 12, 2019 | Deepika.com