കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷൻ കുവൈറ്റ് കുടുംബസംഗമം ഫ്ളയർ പ്രകാശനം ചെയ്തു

09:21 PM Feb 23, 2019 | Deepika.com
കുവൈത്ത് സിറ്റി: കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷൻ കുവൈറ്റ് (KODPAK) കുടുംബസംഗമം ഫ്ലയർ പ്രകാശനം ചെയ്തു. അഡ്വൈസറി ബോർഡ് ചെയർമാൻ ജയകൃഷ്ണൻ നായരാണ് പ്രകാശനം നിർവഹിച്ചത്.

പ്രസിഡന്‍റ് ജിയോ തോമസ്, മുൻ പ്രസിഡന്‍റ് അനൂപ് സോമൻ,ട്രഷറർ ആർ.ജി ശ്രീകുമാർ,വൈസ് പ്രസിഡന്‍റുരായ ഡോജി മാത്യു, ഭൂപേഷ്, ജോയിന്‍റ് സെക്രട്ടറിമാരായ രതീഷ് കുമ്പളത്,വിജോ കെ.വി. , പോഗ്രാം കൺവീനർ ഷൈജു, ഏരിയ കോഓർഡിനേറ്റർമാരായ അനിൽ, പ്രജിത്‌, ജോജി,റോബിൻ എക്സിക്യൂട്ടീവ് അംഗങ്ങളായ പ്രസാദ്, ശ്രീജിത്ത്, ജോസഫ്, ബിജുമോൻ, സന്ദീപ് , ബിജു, സിബി പീറ്റർ എന്നിവർ സംബന്ധിച്ചു.

മാർച്ച് 8 ന് വൈകുന്നേരം 5 മുതൽ അബാസിയ പോപ്പിൻസ് ഹാളിലാണ് കുടുംബം സംഗമം.

റിപ്പോർട്ട്: സലിം കോട്ടയിൽ