മദീന : കാസർഗോഡ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റേയും ശരത്തിന്റേയും കൊലപാകത്തിൽ പ്രതിഷേധിച്ച് മദീന ഒഐസി പ്രതിഷേധ യോഗം സംഘടിപ്പിച്ചു.
കോൺഗ്രസുകാരുടെ സംയമനം സിപിഎമ്മുകാർ ഒരു ബലഹീനതയായി കാണരുതെന്നും വരാനിരിക്കുന്ന പാർലമെന്റ് തെരെഞ്ഞെടുപ്പ് സിപിഎമ്മിന്റെ അക്രമ രാഷ്ടീയത്തിനെതിരെ യുള്ള കേരളീയരുടെ പൊതു വികാരം ബാലറ്റിലൂടെ മുപടി നൽകണമെന്നും യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
ജോയിന്റ് സെക്രട്ടറി നസീർ കുന്നക്കൊടി സ്വാഗതം പറഞ്ഞ യോഗത്തിൽ ഹമീദ് പെരുംപറമ്പിൽ അധ്യക്ഷത വഹിച്ചു. ഫൈസൽ തങ്ങൾ കൊടിഞ്ഞി ,സിയാദ് കായംകുളം, നിഷാദ് അസീസ് ബഷീർ കരുനാഗപ്പള്ളി, റഫീഖ് കാടപ്പടി തുടങ്ങിയവർ സംസാരിച്ചു. ഹമീദ് ചൊക്ലി നന്ദി പറഞ്ഞു.
ചടങ്ങിൽ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മദീന ഒഐസിസി ഹജ്ജ് സെൽ കൺവീനറും മുൻ ജനറൽ സെക്രട്ടറിയുമാണ് ഹമീദ് ചൊക്ലിക്ക് യാത്ര അയപ്പും നൽകി. ഹമീദ് ചൊക്ലിയെ പ്രസിഡന്റ് ഹമീദ് പെരുപറമ്പിൽ മൊമെന്റോ നൽകി ആദരിച്ചു.
റിപ്പോർട്ട് : കെ.ടി മുസ്തഫ പെരുവള്ളൂർ
മദീന ഒഐസിസി പ്രതിഷേധയോഗം ചേർന്നു
08:17 PM Feb 23, 2019 | Deepika.com