ഷിക്കാഗോ: കഴിഞ്ഞ ശനിയാഴ്ച ഷിക്കാഗോയില്‍ നിര്യാതയായ മറിയാമ്മ ശാമുവേലിന്റെ (ചിന്നമ്മ സാര്‍) സംസ്കാര ശുശ്രൂഷകള്‍ ഫെബ്രുവരി 22 , 23 (വെള്ളി, ശനി) ദിവസങ്ങളില്‍ ഹിക്കറി ഹില്‍സിലുള്ള സ്റ്റീഫന്‍ ഹില്‍ ക്രിസ്ത്യന്‍ ലൈഫ് സെന്ററില്‍ (Steeple Hill Christian Life Center, 9000 W, 87th Street, Hickery Hills) നടക്കും.
വെള്ളി വൈകുന്നേരം 5 മുതല്‍ പൊതുദര്‍ശനം ഉണ്ടായിരിക്കും. എബനേസര്‍ പെന്തക്കോസ്ത് ചര്‍ച്ചിന്റെ സഭാ ശുശ്രൂഷകന് പാസ്റ്റര്‍ ജോണ്‍ ടി. കുര്യന്റെ ഭാര്യാ മാതാവാണ് പരേത. ഗ്രേസി ജോണ്‍, ലിസി സോളമന്, പരേതയായ സൂസന്, എല്‍സി ശാമുവേല്‍, ഫിലിപ്പ് ശാമുവേല്‍ എന്നിവര്‍ മക്കളും പാസ്റ്റര്‍ ജോണ്‍ ടി. കുര്യന്, സോളമന് ഇടിക്കുള, സൂസന് ശാമുവേല്‍ എന്നിവര്‍ മരുമക്കളുമാണ്.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
മറിയാമ്മ ശാമുവേലിന്റെ സംസ്കാര ശുശ്രൂഷകള്‍ വെള്ളി, ശനി ദിവസങ്ങളില്‍
09:01 PM Feb 22, 2019 | Deepika.com