കുവൈത്തിൽ പത്തനംതിട്ട സ്വദേശി നിര്യാതനായി

08:06 PM Feb 21, 2019 | Deepika.com
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് ജലീബ് എ യുണിറ്റ് അംഗം ജോജി ജോർജിന്‍റെ സഹോദരൻ പത്തനംതിട്ട തിരുവല്ല കുളക്കാട് പുതുപ്പറമ്പിൽ ജോജു ജോർജ് (41 ) നിര്യാതനായി.

ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻതന്നെ ഫർവാനിയ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കുവൈത്ത് കിയ സ്പെയർ പാർട്സ് ജീവനക്കാരനായിരുന്നു.

ഭാര്യ: ബിൻസി അബ്രഹാം (ദാർ അൽ ബഹ്റ ഹോസ്പിറ്റൽ). മകൾ: ജെർളി.

കല കുവൈറ്റ് സാമൂഹ്യ വിഭാഗത്തിന്‍റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള തയാറെടുപ്പുകൾ ചെയ്തു വരുന്നു.

റിപ്പോർട്ട്: സലിം കോട്ടയിൽ