ന്യൂഡൽഹി: സൗദി ജയിലുകളിൽ കഴിയുന്ന 850 ഇന്ത്യക്കാരെ മോചിപ്പിക്കാൻ ഉത്തരവായി. ഇന്ത്യയിൽ രണ്ടു ദിവസത്തെ സന്ദർശനത്തിനെത്തിയ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റേതാണ് ഉത്തരവ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടന്ന ചർച്ചയെ തുടർന്നാണ് നടപടി. ഇന്ത്യയിൽനിന്നുള്ള ഹജ് തീർഥാടകരുടെ ക്വാട്ട രണ്ടു ലക്ഷമാക്കുമെന്ന് സൽമാൻ ഉറപ്പുനൽകിയതായും വിദേശകാര്യ വക്താവ് രവീഷ് കുമാർ പറഞ്ഞു.
സൗദി 850 ഇന്ത്യൻ തടവുകാരെ മോചിപ്പിക്കും
12:14 AM Feb 21, 2019 | Deepika.com