ഐഎപിസി ന്യൂയോര്‍ക്ക് ചാപ്റ്ററിന് നവനേതൃത്വം

09:00 PM Feb 20, 2019 | Deepika.com
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍വംശജരായ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്തോഅമേരിക്കന്‍ പ്രസ്‌ക്ലബ് (ഐഎപിസി) ന്യൂയോര്‍ക്ക് ചാപ്റ്റർ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി ജോര്‍ജ് കൊട്ടാരം (പ്രസിഡന്‍റ്), ഹേമാ വിരാനി (വൈസ് പ്രസിഡന്‍റ്), ഈപ്പന്‍ ജോര്‍ജ് (ജനറൽ സെക്രട്ടറി), ഷാജി എണ്ണശേരി (ജോയിന്‍റ് സെക്രട്ടറി), ജോണ്‍ കെ. ജോര്‍ജ് (ട്രഷറർ) എന്നിവരേയും ഉപദേശക സമിതി അംഗങ്ങളായി ദര്‍ഷന്‍സിംഗ് ബഗ്ഗാ, സജി തോമസ്, ഇന്നസെന്‍റ് ഉലഹന്നാന്‍, സുരേഷ് തോമസ്, ജോര്‍ജ് ജോസഫ്, മാത്യു തോമസ്, സാബു മര്‍ക്കോസ് എന്നിവരെയും തെരഞ്ഞെടുത്തു.

ചാപ്റ്റര്‍ മുന്‍പ്രസിഡന്‍റും നാഷണല്‍ കമ്മിറ്റി സെക്രട്ടറിയുമായ മാത്തുക്കുട്ടി ഈശോയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിൽ ഐഎപിസി നാഷണല്‍ പ്രസിഡന്‍റ് സുനില്‍ ജോസഫ് കൂഴമ്പാല, സ്ഥാപക ചെയര്‍മാന്‍ ജിന്‍സ്‌മോന്‍ പി. സക്കറിയ തുടങ്ങിയവര്‍ പുതിയ ഭാരവാഹികള്‍ക്ക് എല്ലാഭാവുകങ്ങളും നേര്‍ന്നു.

റിപ്പോർട്ട്: സുരേഷ് തോമസ്