കുവൈത്ത്: ദേശീയ ദിന അവധിയോടനുബന്ധിച്ച് സ്കൂൾ വിദ്യാർഥികൾക്കായി "മെലാന്‍ഷ്'19" എന്ന പേരില്‍ മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിക്കുന്നു.കുവൈത്ത് കേരളാ ഇസ്ലാമിക് കൗൺസിലിന്റെ വിദ്യാഭ്യാസ വിംഗാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഫെബ്രുവരി 25 -ന് അബാസിയ ദാറുതര്‍ബിയ മദ്രസയിലും (ഇന്റഗ്രേറ്റഡ് സ്കൂൾ) ഫെബ്രുവരി 26 -ന് മംഗഫ് ത്വയ്ബ ഓഡിറ്റോറിയത്തിലും രണ്ട് സെഷനുകളിലായി നടക്കുന്ന പരിപാടിയിൽ വിദ്യാർഥികൾക്ക് (success formula, confidence building) രക്ഷിതാക്കൾക്ക് (effective parenting) എന്നീ വിഷയങ്ങളിൽ ക്ലാസ് നടക്കും.
ട്രെൻഡ് കേരളാ ഇൻസ്ട്രക്ടർ ശിഹാബ് മാസ്റ്റർ നീലഗിരി, മോട്ടിവേഷൻ സ്പീക്കർ അബ്ദുള്ള എംസി പടന്ന എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകും.
റജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 90043013, 99241700
റിപ്പോർട്ട്: സലിം കോട്ടയിൽ
മെലാന്‍ഷ് '19
07:56 PM Feb 19, 2019 | Deepika.com