ഇന്ത്യൻ ലോയേഴ്സ് ഫോറം കുവൈറ്റ് ഭാരവാഹികൾ

06:54 PM Feb 18, 2019 | Deepika.com
ഇന്ത്യൻ ലോയേഴ്സ് ഫോറം (ഐഎൽഎഫ് ) കുവൈറ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മംഗഫ് സൺറൈസ് ഹോട്ടലിൽ നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ പുതിയ ഭാരവാഹികളായി അഡ്വ: പാലവിലയിൽ തോമസ് പണിക്കർ പ്രസിഡന്‍റ്), അഡ്വ:രാജൻ സി കുളക്കട, അഡ്വ:ലാൽജി ജോർജ്, അഡ്വ:തസ്‌നീം അൻസാരി (വൈസ് പ്രസിഡന്‍റുമാർ), അഡ്വ:സുരേഷ് പുളിക്കൽ (ജനറല്‍ സെക്രട്ടറി), അഡ്വ:മുഹമ്മദ് ബഷീർ (ജനറൽ കൺവീനർ), അഡ്വ:ഷിബിൻ ജോസ് (ട്രഷറർ) എന്നിവരെയും ലേഡി കൺവീനർ ആയി അഡ്വ:രമ സുധിറിനേയും കൺവീനർ മാരായി അഡ്വ:സ്റ്റാൻലി ജെയിംസ്, അഡ്വ:റ്റിസ് തോമസ് എന്നിവരെയും, ജോയിന്‍റ് സെക്രട്ടറി മാരായി അഡ്വ:ജംഷാദ് കള്ളിയിൽ, അഡ്വ:റുക്സർഫാത്തിമ, ജോയിന്‍റ് ട്രഷറർ അഡ്വ:ഐശ്വര്യ രാജേഷ്, ഓഡിറ്റർമാരായി അഡ്വ:ജെറാൾ ജോസ്, അഡ്വ:ജസീന ബഷീർ, എക്സിക്യൂട്ടീവ് മെംബർമാരായി അഡ്വ:സുധീർ നമ്പ്യാർ, അഡ്വ. പ്രിയശശി, അഡ്വ:സുബിൻ അറക്കൽ, അഡ്വ:സിജു മത്തായി, അഡ്വ:ഷംസുദ്ദീൻ, അഡ്വ:രത്‌നകുമാർ, അഡ്വ:വിനോദ്‌കുമാർ എന്നിവരെയും ഉപദേശക സമിതി അംഗങ്ങളായി അഡ്വ:ബിഷ്ണുദാസ്, അഡ്വ:ജോൺ തോമസ്, അഡ്വ:രാജേഷ് സാഗർ, അഡ്വ തോമസ് സ്റ്റീഫൻ, അഡ്വ മാത്യു ഡാനിയേൽ എന്നിവരെയും തെരഞ്ഞെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ