മാർച്ച് ഒന്നിന് ആരംഭിച്ച് തുടർച്ചയായ അഞ്ചു വാരാന്ത്യങ്ങളിലെ വെള്ളി, ശനി ദിവസങ്ങളിൽ 6 മുതൽ 11 വരെയാണ് മത്സരങ്ങൾ നടക്കുക. ലീഗ് റൗണ്ടിലെ 18 മത്സരങ്ങളും സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ ഉൾപ്പടെ 21 മത്സരങ്ങൾ ഉണ്ടാകും. ടൂർണമെന്റിൽ ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെ കളിക്കാർ പങ്കെടുക്കും. പന്ത്രണ്ട് ടീമുകളെ നാലു ഗ്രൂപ്പുകളിലായി തരം തിരിക്കും. ഓരോ ടീമിനും പ്രാഥമിക റൗണ്ടിൽ മൂന്ന് മത്സരങ്ങൾ വീതം ഉണ്ടാവും. ഗ്രൂപ്പ് എയിലെ ടീമുകൾ ബി ഗ്രൂപ്പിലെ ടീമുമായും ഗ്രൂപ്പ് സിയിലെ ടീമുകൾ ഗ്രൂപ്പ് ഡിയിലെ ടീമുമായും മത്സരിക്കും. ഇരു ഗ്രൂപ്പുകളിൽ നിന്നും മികച്ച രണ്ടു ടീമുകൾ വീതം സെമി ഫൈനൽ കളിക്കാൻ യോഗ്യത നേടും. മാർച്ച് 29 നു നടക്കുന്ന കലാശകൊട്ടോടെ ടൂർണമെന്റിനു തിരശ്ചീല വീഴും. സിത്തീൻ റോഡിലെ അൽ വഹ ഹോട്ടലിനടുത്തുള്ള ബി.ടി. എം ഫ്ലഡ് ലൈറ്റ് ഗ്രൗണ്ടിൽ ആണ് മത്സരങ്ങൾ നടക്കുക.
എഫ്എസ്എൻ മുഖ്യ പ്രായോജകരായ ടൂർണമെന്റിന്റെ സഹ പ്രായോജകർ ബൂപ അറേബ്യ, കൂൾ ഡിസൈൻ, താമിർ, പ്രൈം എക്സ്പ്രസ്, എസെൻഷ്യ ഡയബറ്റിക് കെയർ, അബീർ ഉംറ സർവീസ് എന്നിവരാണ്.
പത്താം എഡിഷൻ ടൂർണമെന്റിൽ ജിദ്ദയിലെ 12 മികച്ച ക്ലബുകൾ പങ്കെടുക്കും. യംഗ് സ്റ്റാർ ക്രിക്കറ്റ് ക്ലബ്, ടൈമാക്സ് കെകെആർ, അൽ മാക്സ്, വാരിയേഴ്സ്, മൈഓണ്‍ കെ.പി.എൽ, ഫ്രൈഡേ
സ്റ്റാലിയൻസ്, നെസ്മ എയർലൈൻ ക്രിക്കറ്റ് ക്ലബ്, ടസ്കേഴ്സ്, കയാനി ഇലവൻ, റോയൽ ഫൈറ്റർ, താമിർ എന്നീ ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരക്കുന്നത്.
ഉദ്ഘാടന ദിവസം മുഴുവൻ ടീം അംഗങ്ങളും പങ്കെടുക്കുന്ന വിപുലമായ പരിപാടികൾ ഉണ്ടായിരിക്കും. ടീമുകളുടെ പേരും ലോഗോയും ആലേഖനം ചെയ്ത പതാകയുമായി ടിസിഎഫ് കുരുന്നുകൾ ഉദ്ഘാടന പരിപാടികൾ വർണാഭമാക്കും. മാധ്യമ പ്രവർത്തകർക്ക് വാർത്തകളും ചിത്രങ്ങളും സ്റ്റേഡിയത്തിൽ നിന്നുതന്നെ അയക്കാൻ കഴിയുന്ന രീതിയിൽ ഇന്റർനെറ്റ് സൗകര്യങ്ങളോടുകൂടിയ പ്രത്യേക മീഡിയാ സൗകര്യം സജീകരിക്കുന്നതായിരിക്കും.
ടസിഎഫ് പ്രവർത്തനങ്ങളെ കുറിച്ച് പ്രസിഡന്റ് ഷഹനാദ് വിശദീകരിച്ചു. സെക്രട്ടറി സഫീൽ ബക്കർ ടൂർണമെന്റിൽ സഹകരിക്കുന്ന സ്പോണ്‍സർമാരെ പരിചയപ്പെടുത്തി. ടൂർണമെന്റ് ഘടനയെ കുറിച്ച് കണ്‍വീനർ റിയാസ് ടി.വി സംസാരിച്ചു. ഷംസീർ ഒളിയാട്ട് ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകളെ പരിചയപ്പെടുത്തി. മീഡിയ കോർഡിനെറ്റർ അബ്ദുൽ കാദർ മോച്ചേരി നന്ദിയും പറഞ്ഞു. സ്പോണ്‍സർമാരെ പ്രതിനീകരിച്ച് അമർ ഖാലിദ് (എസെൻഷ്യ ഡയബറ്റിക് കെയർ), രിഫാസ് കെ.എം (ബൂപ), റീഹാൻ ബക്കർ (കൂൾ ഡിസൈൻ), ഫിറോസ് (താമിർ) എന്നിവർ പങ്കെടുത്തു. ടി.സി.എഫ് നിർവാഹക സമിതി അംഗങ്ങളായ തൻസീം കെ.എം, റാസിഖ് വി.പി, അജ്മൽ നസീർ എന്നിവരും വാർത്ത സമ്മേളനത്തിൽ സന്നിതരായിരിന്നു.
റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ