മെട്രോയുടെ സിഇഒ ഹംസ പയ്യന്നൂർ, സംഗീത സംവിധായകൻ ജോയ് നന്ദനം, കുവൈറ്റിലെ വിവിധ സംഘടനകളുടെ നിറ സാന്നിധ്യം ശ്രീകുമാർ, നിരവധി ആൽബങ്ങളിലൂടെ സുപരിചിതനായ നാസർ ദിവാനി, കുവൈത്തിലെ മികച്ച പൊതുപ്രവർത്തകനായ തോമസ് പള്ളിക്കൽ (മഷുമസ) കുവൈത്തിലെ പൊതുപ്രവർത്തന രംഗത്ത് മികച്ച സംഘാടകൻ രാജീവ് നടുവിലേമുറി (മഷുമസ) എന്നിവർക്ക് മൊമെന്േറാ നൽകി ആദരിച്ചു.
യോഗത്തിൽ ആശംസകൾ നേരുവാനായി സംഗീത സംവിധാനം കൊണ്ട് മലയാളികളുടെ മനം കവർന്ന ജോയ്നന്ദനം, സാമൂഹ്യ പ്രവർത്തകരായ തോമസ് പള്ളിക്കൽ (മഷുമസ), രാജീവ് നടുവിലെമുറി (മഷുമസ), ശ്രീകുമാർ, നാസർ ദിവാനി തുടങ്ങിയവർ പങ്കെടുത്തു.
റിപ്പോർട്ട്: സലിം കോട്ടയിൽ