ലൂയിസ് വില്ല: ലൂയിസ് വില്ല കണ്‍വീനിയന്റ് സ്റ്റോർ ക്ലർക്കും കരോൾട്ടണ്‍ താമസക്കാരിയുമായ അഷറഫ് ലക്കാനി (51) കവർച്ച ശ്രമത്തിനിടെ വെടിയേറ്റു മരിച്ചു. വെള്ളിയാഴ്ചയായിരുന്നു സംഭവം.
ഈസ്റ്റ് കോർപറേറ്റ് ഡ്രൈവിലെ കണ്വിനിയന്റ് സ്റ്റോറിൽ രാവിലെയാണ് മുഖംമൂടി ധരിച്ച രണ്ടുപേർ അതിക്രമിച്ചു കയറിയത്. പണം എണ്ണിക്കൊണ്ടിരിക്കുകയായിരുന്ന ലക്കാനിയെ യാതൊരു പ്രകോപനവും കൂടാതെ വെടിവച്ചിട്ട് 217 ഡോളറുമായി ഇവർ രക്ഷപ്പെടുകയായിരുന്നു.
സാധനം വാങ്ങനെത്തിയ ആളാണ് ലക്കാനി വെടിയേറ്റ് കിടക്കുന്ന വിവരം പോലീസിനെ അറിയിച്ചത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂന്നു മാസം മുന്‍പ് സമാനമായ രീതിയിൽ സാം ഷാ എന്ന സ്റ്റോർ ക്ലർക്ക് വെടിയേറ്റ് മരിച്ചിരുന്നു. ഇവർക്ക് രണ്ടു ആണ്‍മക്കളുണ്ട്. മക്കൾ കാനഡയിലും ഭർത്താവ് പാക്കിസ്ഥാനിലുമാണ്.
റിപ്പോർട്ട്: പി.പി. ചെറിയാൻ
ഡാളസിൽ വനിത സ്റ്റോർ ക്ലർക്ക് വെടിയേറ്റ് മരിച്ചു
09:53 PM Feb 17, 2019 | Deepika.com