കണക്ടികട്ട്: കേരള അസോസിയേഷൻ ഓഫ് കണക്ടിക്കട്ടും കേരള ഗവണ്മെന്റ് സംരംഭമായ പ്രവാസി മലയാളം മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന മലയാളം ക്ലാസ്, ’മാന്പഴം’ ആരംഭിച്ചു. മൂന്നു സ്ഥലങ്ങളിലായി അഞ്ചു കേന്ദ്രങ്ങളിലായിട്ടാണ് ക്ലാസുകൾ നടത്തുന്നത്. അമേരിക്കൻ സ്കൂൾ കലണ്ടർ പ്രകാരം അദ്ധ്യയനവർഷം ക്രമീകരിച്ചിരിക്കുന്ന ക്ലാസുകൾ നിലവിൽ വെള്ളിയാഴ്ചകളിൽ 12 മണിക്കൂർ ദൈർഘ്യമുള്ളതാണ്. നൂറോളം കുട്ടികളും ഇരുപത്തഞ്ചോളം അധ്യാപക , അനധ്യാപക സന്നദ്ധസേവകരും ഈ ദൗത്യത്തിൽ പങ്കാളികളാകുന്നു.
കുട്ടികളിൽ മാനസിക സമ്മർദ്ദമോ ഭീതിയോ ഉണ്ടാക്കാതെ കേരളത്തെയും മലയാള ഭാഷയെയും പരിചയപ്പെടുത്തി കൊടുക്കുന്നതാണ് കളികളും കഥകളും പാട്ടുകളും അടിസ്ഥാനപ്പെടുത്തിയുള്ള ഈ പാഠ്യ പദ്ധതി. കഴിഞ്ഞ വേനലവധിക്കാലത്തു പ്രവാസി മിഷൻ സംഘടിപ്പിച്ച അധ്യാപക പരിശീലന ശിബിരത്തിൽ ഇവിടെ നിന്നും ആറ് അധ്യാപകർ പങ്കെടുത്തിരുന്നു. ഇവരുടെ നേതൃത്വത്തിൽ ബാക്കി സന്നദ്ധ സേവകർക്കായി പരിശീലന പരിപാടികൾ സംഘടിപ്പിക്കുകയും പുതിയ പാഠ്യ പദ്ധിതിയിൽ പ്രാവീണ്യം നേടുകയും ചെയ്തു. ഒക്ടോബർ അവസാനം ആരംഭിച്ച ഈ അധ്യയന വർഷത്തെ ക്ലാസുകൾ ജൂണോടു കൂടി അവസാനിക്കും.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
കണക്ടിക്കട്ടിൽ മലയാളം ക്ലാസുകൾ ആരംഭിച്ചു
09:53 PM Feb 17, 2019 | Deepika.com