കുവൈത്ത് : റഷ്യയിൽ നടന്ന ലോക ചാന്പ്യൻഷിപ്പിൽ കിരീടം നേടിയ ഇന്ത്യൻ താരം മജിസിയ ബാനുവിന് ഫോക്കസ് ഇന്റർ നാഷണൽ കുവൈത്ത് സംഘടിക്കുന്ന സംഗമത്തിൽ സ്വീകരണം നൽകും. ഫെബ്രുവരി 16 ന് (ശനി) വൈകുന്നേരം 7.30 നാണ് സ്വീകരണം.
ഹിജാബ് ധരിച്ച് വേദികളെ കീഴടക്കുന്ന ഇന്ത്യയുടെ കരുത്തുറ്റ സ്ത്രീയായ മജിസിയ ബാനു പവർ ലിഫ്റ്റിലും പഞ്ച ഗുസ്തിയിലും അന്താരാഷ്ട്ര-ദേശീയ വ്യക്തിമുദ്ര പതിപ്പിക്കുകയാണ്. രണ്ട് ദിവസത്തെ കുവൈത്ത് സന്ദർശനത്തിനെത്തിയ മജിസിയ ബാനുവിന് യൂത്ത് വിംഗായ ഫോക്കസ് പ്രത്യേക ഉപഹാരം നല്കും. സംഗമത്തിൽ വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുക്കും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും.
വിവരങ്ങൾക്ക്: 69007007, 65507714.
റിപ്പോർട്ട്: സലിം കോട്ടയിൽ
സ്ട്രോംഗ് വുമൺ മജിസിയ ബാനുവിന് സ്വീകരണം
07:19 PM Feb 16, 2019 | Deepika.com