കുവൈത്ത് സിറ്റി: ഗസൽ ലവേഴ്സ് കുവൈറ്റിന്റെ നേതൃത്വത്തിൽ "ബാബുക്ക കേൾക്കാൻ ഗസൽസന്ധ്യ' യിൽ മലയാള സിനിമാ സംഗീത കുലപതിയായിരുന്ന എം.എസ്. ബാബുരാജിന്റെ കൊച്ചുമകൾ നിമിഷ സലിം നയിക്കും. ഫെബ്രുവരി 22 ന് (വെള്ളി) ഖൈത്താൻ കമ്മ്യൂണിറ്റി സ്കൂളിൽ വൈകുന്നേരം 6 നാണ് പരിപാടി.
പ്രശസ്ത ഇരട്ട സംഗീത സംവിധായകരായ ബേണി ഇഗ്നേഷ്യസ് കൂട്ടുകെട്ടിലെ ബേണി (ഹാർമോണിയം), ഗസൽ ചക്രവർത്തി ഉമ്പായിയുടെ മകൻ ഷമീർ (വയലിൻ), എ.എ. റഹ്മാൻ മ്യൂസിക് ട്രൂപിലെ ഹെറാൾഡ് (ഗിറ്റാർ ), ജിത്തു (തബല) എന്നിവരും പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രവേശനം സൗജന്യമായിരിക്കും.
റിപ്പോർട്ട്: സലിം കോട്ടയിൽ
ബാബുക്ക കേൾക്കാൻ ഗസൽ സന്ധ്യ ഫെബ്രുവരി 22 ന്
07:14 PM Feb 16, 2019 | Deepika.com