കുവൈത്ത്: ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് 2 ന് (ശനി) അബാസിയ മറീനാ ഹാളിൽ വൈകുന്നേരം 5.30 ന് "പുരസ്കാര സന്ധ്യ 19' ൽ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല മുഖ്യാതിഥിയായിരിക്കും.
പ്രശസ്ത സാമുഹ്യ പ്രവർത്തകയും കോൺഗ്രസ് നേതാഴും ബോളിവുഡ് നടിയുമായ നഗ്മ ചടങ്ങിൽ പങ്കെടുക്കും. പ്രശസ്ത പിന്നണി ഗായകരായ പ്രദീപ് ബാബു, മൃദുല വാരിയർ എന്നിവരുടെ ഗനമേളയും ഹാസ്യ സാമ്രട്ട് രമേഷ് അടിമാലിയുടെ കോമഡി ഷോയും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. പ്രവേശനം പാസുമുലം നിയന്ത്രിച്ചിട്ടുണ്ട്.
റിപ്പോർട്ട്: സലിം കോട്ടയിൽ
ഒഐസിസി പുരസ്കാര സന്ധ്യ 19 ന്, രമേഷ് ചെന്നിത്തല മുഖ്യാതിഥി
06:54 PM Feb 16, 2019 | Deepika.com