ജീവൻ ത്യജിച്ച ധീര ജവാന്മാർക്ക് ഫൊക്കാനയുടെ ആദരാഞ്ജലികൾ

03:57 PM Feb 16, 2019 | Deepika.com
ന്യൂയോർക്ക്: കാശ്മീരിലെ പുല്‍വാമയില്‍ സൈനിക വാഹനവ്യൂഹത്തിനു നേരയെുണ്ടായ ഭീകരാക്രമണത്തില്‍ ജീവൻ ത്യജിച്ച ധീര ജവാന്മാർക്ക് ഫൊക്കാനയുടെ ആദരാഞ്ജലികൾ. ജവാന്മാർക്ക് നേരെയുണ്ടായ ആക്രമണം രാജ്യത്തിന്‍റെ ആത്മാവിന് നേരെയുള്ള ആക്രമണമാണ്. രാജ്യത്തിനു വേണ്ടി ജീവൻ ത്യജിച്ച ഓരോ ജവാനും ഭാരത്തിന്‍റെ അഭിമാനമാണ്. അവരോട് ഓരോ ഭാരതീയനും കടപ്പെട്ടിരിക്കുന്നു.

നമ്മുടെ രാജ്യത്തെ തകര്‍ക്കാനാണ് ഭീകരര്‍ ശ്രമിച്ചത്.ഇത്തരം ആക്രമണങ്ങള്‍കൊണ്ട് രാജ്യത്തെ തകര്‍ക്കാനും വിഭജിക്കാനും കഴിയില്ലെന്നു കാലം തെളിയിച്ചിട്ടുണ്ട്.ഇന്ത്യയെ അസ്ഥിരപ്പെടുത്താമെന്ന പാകിസ്ഥാന്‍റെ സ്വപ്നം ഒരു മിഥ്യ മാത്രമാണ്.പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ ശക്തമായ നടപടി ഇന്ത്യൻ ഗവൺമെന്‍റ് സ്വീകരിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല - ഫൊക്കാന പ്രസിഡന്‍റ് മാധവൻ നായർ അഭിപ്രായപ്പെട്ടു.

നമ്മുടെ രാജ്യത്തിന് വേണ്ടി ജീവൻ ത്യജിച്ച ധീര ജവാന്മാരെ ഒരിക്കലും നമുക്കു മറക്കാൻ കഴിയില്ല , ഈ കൊടുംക്രൂരതയോട് ഒരിക്കലും നമുക്കു പൊറുക്കാനും കഴിയില്ല , പെറ്റമ്മയും പിറന്ന നാടും സ്വർഗ്ഗത്തേക്കാൾ മഹ്വത്തരം തന്നെ. ഈ കൊടുംക്രൂരതയോട് ശക്തിയായി പ്രതിഷേധിക്കുന്നതായി ഫൊക്കാന ഭാരവാഹികളായ ജനറൽ സെക്രട്ടറി ടോമി കൊക്കാട്, ട്രഷറർ സജിമോൻ ആന്‍റണി, ട്രസ്റ്റി ബോർഡ് ചെയർമാൻ മാമൻ സി ജേക്കബ് ,എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് ശ്രീകുമാർ ഉണ്ണിത്താൻ ,വൈസ് പ്രസിഡന്‍റ് എബ്രഹാം കളത്തിൽ , ജോയിന്‍റ് സെക്രട്ടറി സുജ ജോസ്, അഡീഷണൽ ജോയിന്‍റ് സെക്രട്ടറി വിജി നായർ, ജോയിന്‍റ് ട്രഷർ പ്രവീൺ തോമസ്, ജോയിന്‍റ് അഡീഷണൽ ട്രഷർ ഷീല ജോസഫ്, വിമൻസ് ഫോറം ചെയർ ലൈസി അലക്സ്, പോൾ കറുകപ്പിള്ളിൽ, ജോർജി വർഗീസ്, ഫൌണ്ടേഷൻ ചെയർമാൻ എബ്രഹാം ഈപ്പൻ, റീജണൽ വൈസ് പ്രസിഡന്‍റുമാർ, കമ്മിറ്റി മെംബേർസ്, ട്രസ്റ്റി ബോർഡ് അംഗങ്ങൾ തുടങ്ങിയവർ സംയുകത പ്രസ്താവനയിൽ അറിയിച്ചു.

റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ