സാൻഫ്രാൻസിസ്കോ: മരണസംസ്കാരത്തിനെതിരെ ജീവന്റെ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ടു സാൻ ഫ്രാൻസിസ്കോ സിവിക് സെന്ററിൽ ജനുവരി 26നു നടന്ന walk for life വെസ്റ്റ് കോസ്റ്റ്ന്ധ, ജീവനെ അതിന്റെ എല്ലാ ഘട്ടത്തിലും ആദരിക്കും എന്നുള്ള കാതോലിക്കാ പ്രബോധനത്തിന്റെ ഉറച്ച പ്രഖ്യാപനത്തിന്റെ വേദിയായി. അമേരിക്കയുടെ പ്രമുഖ നഗരങ്ങളിൽ ജീവന്റെ മൂല്യത്തെ ഉച്ചൈസ്തരം പ്രഘോഷിച്ചു കൊണ്ട് ന്ധമാർച്ച് ഫോർ ലൈഫ്ന്ധ എന്നും, ന്ധവാക് ഫോർ ലൈഫ്ന്ധ എന്നും ഒക്കെ അറിയപ്പെടുന്ന റാലികൾ ജനുവരി മാസത്തിലെ ശനിയാഴ്ച വാർത്തകളാണ്.
കഴിഞ്ഞ 15 വർഷമായി സാൻ ഫ്രാൻസിസ്കോയിൽ ജനുവരി മാസത്തിലെ നാലാം ശനിയാഴ്ച നടക്കുന്ന ന്ധവാക് ഫോർ ലൈഫ്ന്ധ അമേരിക്കയുടെ വെസ്റ്റ് കോസ്റ്റിലെ ഏറ്റവും ജനപങ്കാളിത്തമുള്ള റാലിയാണ്. ഏകേദശം 50000 പേര് ഇത്തവണ പങ്കെടുത്തു എന്നാണ് ഒൗദ്യോഗിക കണക്ക്.
സീറോ മലബാർ പാരന്പര്യത്തിന്റെ പ്രതീകങ്ങളായ മുത്തുകുടകളേന്തിയാണ് സീറോ മലബാർ വിശ്വാസികൾ അണിനിരന്നത്. രണ്ടു സീറോ മലബാർ പള്ളികളിൽ നിന്നുമായി നൂറ്റന്പതുപേർ ഈ റാലിയിൽ ആദ്യാവസാനം പങ്കെടുത്തു. സെന്റ് തോമസ് സീറോ മലബാർ ഇടവകയുടെ വികാരിയായ ഫാ. ജോർജ് എട്ടുപറയിൽന്റെ നേതൃത്വത്തിലാണ് വിശ്വാസികൾ പങ്കെടുത്തത്. ഉച്ചയ്ക്കു 12 മണിക്ക് മുന്നേ തന്നെ വിശ്വാസികൾ സാൻഫ്രാൻസിസ്കോയിൽ എത്തി ചേർന്നു.
സമ്മേളനത്തിന് ശേഷം ഉച്ചക്ക് ഒന്നരയോട് കൂടി സിവിക് സെന്റർ പ്ലാസയിൽ നിന്ന് റാലി ആരംഭിച്ചു. മാർക്കറ്റ് റോഡ്ൽ കൂടി ഫെറി ബിൽഡിംഗ്ലേക്ക് നടന്നു നീങ്ങിയ റാലി തികഞ്ഞ അച്ചടക്കത്തോടെയായിരുന്നു. വഴിയുടെ ഇരുവശത്തും പ്രതിഷേധക്കാർ ഉണ്ടായിരുന്നു എങ്കിലും മുൻ വർഷങ്ങളെ അപേക്ഷിച്ചു വളരെ കുറവായിരുന്നു പ്രതിഷേധങ്ങൾ എന്നതും ഒരു മാറ്റത്തിന്റെ ശുഭസൂചനയായി കരുതാം. സീറോ മലബാർ പള്ളികളിലും മറ്റു പള്ളികളിലും നിന്നും യുവജനങ്ങളുടെ വർധിച്ച പങ്കാളിത്തം ശ്രദ്ധേയമായിരുന്നു. കത്തോലിക്ക കോളേജിൽ നിന്നും ഇരുന്നൂറിൽ അധികം വിദ്യാർഥികൾ ഉണ്ടായിരുന്നു. ഹൈസ്കൂൾ കുട്ടികളുടെ പങ്കാളിത്തവും കഴിഞ്ഞ 15 വർഷത്തിലെ ഏറ്റവും മികച്ചതായിരുന്നു.
ഈ കാലഘട്ടത്തിന്റെ സാംസ്കാരികച്യുതിക്കെതിരേയുള്ള കത്തോലിക്ക സഭയുടെ ഏറ്റവും ഘോരമായ വിശ്വാസപ്രഖ്യപാന സമ്മേളനത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യത്തോടെ സീറോ മലബാർ വിശ്വാസികൾ തിരിച്ചുപോയി.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
സാൻഫ്രാൻസിസ്കോയിൽ വാക്ക് ഫോർ ലൈഫ് റാലി ശ്രദ്ധേയമായി
09:28 PM Feb 15, 2019 | Deepika.com