ഷാർജ: ഷാർജയിൽ വിനോദ യാത്രയ്ക്കെത്തിയ ദന്പതികൾ ഡെസേർട്ട് സഫാരിക്കിടെ വാഹനാപകടത്തിൽ മരിച്ചു. ഗുജറാത്തിലെ ബറോഡ സ്വദേശികളായ വിനോദ്ഭായ് പട്ടേൽ(47), ഭാര്യ രോഹിണിബെൻ പട്ടേൽ(42) എന്നിവരാണ് മരിച്ചത്. കുടുംബാംഗങ്ങളായ അഞ്ചുപേർക്ക് അപകടത്തിൽ പരിക്കേറ്റു. ഇവരിൽ രണ്ടുപേർ കുട്ടികളാണ്.
ഷാർജയിൽ മരുഭൂമിയിലേക്കുള്ള സഫാരിക്കിടെ ഇവർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണംവിട്ടു മറിഞ്ഞായിരുന്നു അപകടം. രോഹിണി സംഭവസ്ഥലത്തുതന്നെ മരിച്ചു. മണിക്കൂറുകൾക്കുശേഷം ആശുപത്രിയിൽ ഹൃദയസ്തംഭനത്തിലാണ് വിനോദ് മരിക്കുന്നത്.
കുടുംബക്കൂട്ടായ്മയിൽ പങ്കെടുക്കുന്നതിനായി ഈ മാസം എട്ടിനാണ് ഇവർ യുഎഇയിൽ എത്തിയത്. ആദ്യമായാണ് ഇവർ യുഎഇ സന്ദർശിക്കുന്നത്. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരിൽ ഒരാളുടെ പരിക്ക് ഗുരുതരമാണെന്നു ചികിത്സിക്കുന്ന ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു.
ഷാർജയിൽ ഡെസേർട്ട് സഫാരിക്കിടെ അപകടം; ഇന്ത്യക്കാരായ ദന്പതികൾ മരിച്ചു
07:00 PM Feb 15, 2019 | Deepika.com