മനാമ: സമസ്ത ബഹ്റൈൻ ഉമ്മുൽഹസം ഏരിയയും കിംസ് ബഹ്റൈൻ മെഡിക്കൽ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന ആരോഗ്യ സെമിനാർ ഫെബ്രുവരി 15 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 മുതൽ ഉമ്മുൽ ഹസം ഷാദ് ഓഡിറ്റോറിയത്തിൽ നടക്കപ്പെടും.
ന്ധപ്രവാസജീവിതവും മാനസികസമ്മർദ്ധവും ജീവിത ശൈലിയും മരണങ്ങളുംന്ധ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ ഡോ. രവി ശ്രീനിവാസൻ (ടുലരശമഹശെേ കിലേൃിമഹ ങലറശരശില) ക്ലാസെടുക്കും. സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ധീൻ കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. കഐംസിസി സംസ്ഥാന പ്രസിഡന്റ് എസ്വി ജലീൽ ഇന്ത്യൻ സ്കൂൾചെയർമാൻ പ്രിൻസ് നടരാജൻ തുടങ്ങി പ്രമുഖർ സംബന്ധിക്കും. കൂടുതൽ വിവരങ്ങൾക്ക് +973 3677 4181.
സമസ്ത ബഹ്റൈൻ അത്തിപ്പറ്റ ഉസ്താദ് അനുസ്മരണം
മനാമ: സമസ്ത ബഹ്റൈൻ ദാറുൽ ഖുലൈബ് ഏരിയാ കമ്മിറ്റി ഫെബ്രുവരി 15 വെള്ളിയാഴ്ച രാത്രി 11 .30 ന് ശൈഖുനാ അത്തിപ്പറ്റ ഉസ്താദ് അനുസ്മരണവും ദുആ മജ്ലിസും സംഘടിപ്പിക്കും. പ്രമുഖ പണ്ഡിതനും വാഗ്മിയുമായ ഉസ്താദ് ജലീൽ ബാഖവി പാറന്നൂർ പങ്കെടുക്കും.
സമസ്ത ബഹ്റൈൻ ആരോഗ്യ സെമിനാർ വെള്ളിയാഴ്ച ഉമ്മുൽ ഹസമിൽ
06:51 PM Feb 15, 2019 | Deepika.com