ഫീനിക്സ്: അരിസോണയിലെ ഇന്റർ നാഷണൽ അസംബ്ലി ഓഫ് ഗോഡ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ 21 ദിവസത്തെ ഉപവാസ പ്രാർഥനയ്ക്ക് തുടക്കമായി. ഫെബ്രുവരി 11 തിങ്കളാഴ്ച ആരംഭിച്ച പ്രാർഥന മാർച്ച് 3 ഞായറാഴ്ച രാവിലത്തെ ആരാധനയോടെ സമാപിക്കും. ഈ വർഷത്തെ തീം റിവൈവ് മീ ( നിന്റെ ജനം നിന്നിൽ ആനന്ദിക്കേണ്ടതിന്നു നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കയില്ലയോ? സങ്കീ 85 : 6 )
എല്ലാ ദിവസങ്ങളിലും വൈകിട്ട് 7ന് പ്രാർഥന യോഗങ്ങൾ ഉണ്ടായിരിക്കും . ഈ യോഗങ്ങളിൽ പാസ്റ്റർ ജെഫ് പീറ്റേഴ്സണ് , പാസ്റ്റർ ഫെലിക്സ് ചിവന്ദിരേ , പാസ്റ്റർ ബാബു മത്തായി തുടങ്ങിയവർ ദൈവവചനം പ്രസംഗിക്കും . ഫെബ്രുവരി 16 ശനിയഴ്ച വൈകിട്ട് 3 മുതൽ 5 വരെ യുവജനങ്ങൾക്ക് വേണ്ടി സ്പെഷ്യൽ മീറ്റിംഗ് ക്രമീകരിച്ചിട്ടുണ്ട് . പ്രാർഥന ആവശ്യങ്ങൾക്കും കൂടുതൽ വിവരങ്ങൾക്കും വിളിക്കുക ഫോണ്‍ : 480 390 1217 വെബ്സൈറ്റ് www.indiachurchaz.org
റിപ്പോർട്ട്: റോയ് മണ്ണൂർ
അരിസോണയില്‍ 21 ദിവസത്തെ ഉപവാസ പ്രാര്‍ഥനയ്ക്ക് തുടക്കമായി
06:50 PM Feb 15, 2019 | Deepika.com