വാഷിംഗ്ടണ്‍: വാഷിംഗ്ടണ്‍ സംസ്ഥാനത്ത് മീസെൽസ് രോഗം അതിവേഗം വ്യാപിക്കുകയാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി. ഇതുവരെ 53 പേരിൽ രോഗം സ്ഥിരീകരിച്ചതായി ഒൗദ്യോഗിക അറിയിപ്പിൽ പറയുന്നു.
രോഗം കണ്ടെത്തിയ 53 പേരിൽ 47 പേർ പ്രതിരോധ കുത്തിവയ്പ് എടുക്കാത്തവരാണ്. ഇതിൽ 51 പേർ 18 വയസിനും താഴെയുള്ളവരാണ്.
53 പേർക്ക് പുറമെ സിയാറ്റിൽ(1), പോർട്ട്ലാന്റ്(4) , ഒറിഗണ്‍(1) എന്നിവിടങ്ങളിലും ഇതേ ലക്ഷണങ്ങളോടെ രോഗികളെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിട്ടുണ്ടെന്നും വാഷിങ്ടണ്‍ ഹെൽത്ത് അധികൃതർ അറിയിച്ചു.
ഇതിനിടയിൽ സിഡിസി പുറത്തുവിട്ട റിപ്പോർട്ടിൽ ഈ വർഷത്തെ പ്രതിരോധ കുത്തിവയ്പുകളിൽ 50 ശതമാവും കാര്യക്ഷമമായി പ്രവർത്തിച്ചിരുന്നില്ല എന്നു ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്തരം സാഹചര്യം നിലനിൽക്കുന്നുണ്ടെങ്കിലും പ്രതിരോധ കുത്തിവയ്പുകൾ എടുക്കേണ്ടതു അത്യന്താപേക്ഷിതമാണെന്നും രോഗം വന്നു ചികിത്സിക്കുന്നതിലും നല്ലതു രോഗം വരാതെ പ്രതിരോധിക്കുന്നതാണെന്നും അധികൃതർ പറഞ്ഞു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
വാഷിംഗ്ടണിൽ മീസെൽസ് രോഗം വ്യാപിക്കുന്നു; 53 പേരിൽ രോഗം സ്ഥിരീകരിച്ചു
06:37 PM Feb 15, 2019 | Deepika.com