ന്യൂയോർക്ക്: ഫൊക്കാന മുൻ വൈസ് പ്രസിഡന്റും കമ്മിറ്റിയംഗവും സാമൂഹ്യ, സാമുദായിക, സാംസ്കാരിക രംഗത്തെ നിറഞ്ഞ സാന്നിധ്യവുമായിരുന്ന ജോയി ചെമ്മാച്ചേലിന്റെ അകാല നിര്യാണത്തിൽ അനുശോചനം അറിയിക്കുന്നതായി ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ ഡോ. മാമൻ സി. ജേക്കബ് അറിയിച്ചു.
ഫൊക്കാനയുടെ പദവികളിൽ ജോയി പ്രവർത്തിച്ച സമയങ്ങളിലൊക്കെ ഏതെങ്കിലുമൊരു പദവിയിൽ ഞാനും പ്രവർത്തിച്ചിരുന്നു. അന്നു മുതൽ ഉണ്ടായിരുന്ന ബന്ധം കാത്തുസൂക്ഷിക്കുന്നതിൽ ഞങ്ങൾ ശ്രദ്ധിച്ചിരുന്നു. ജോയി ഫൊക്കാനാ ഷിക്കാഗോ കണവൻഷന്റെ കണ്‍വീനറായി പ്രവർത്തിച്ചപ്പോഴാണ് കണ്വൻഷൻ വേറെ ഒരു തലത്തിലെത്തി. ഫൊക്കാനായുടെ ചരിത്രത്തിലെ തന്നെ മികച്ച കണ്‍വൻഷനായി ഷിക്കാഗോ കണ്വൻഷൻ മാറി.
റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ
ജോയി ചെമ്മാച്ചേലിന്റെ വിയോഗം സാംസ്കാരിക കേരളത്തിന് തീരാനഷ്ടം: ഡോ. മാമൻ സി. ജേക്കബ്
06:36 PM Feb 15, 2019 | Deepika.com