കുവൈത്ത് സിറ്റി: മുപ്പത്തി അഞ്ചു വർഷത്തെ പ്രവാസ ജീവിത അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന ഒഐസിസി സെൻട്രൽ കമ്മിറ്റി അംഗം ഇടിക്കുള മാത്യുവിന് യാത്രയപ്പു നൽകി. ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ മൊമെന്റോ ജില്ലാ പ്രസിഡന്റ് ക്രിസ്റ്റഫർ ഡാനിയേലും ജനറൽ സെക്രട്ടറി ബിനോയ് ചന്ദ്രനും ചേർന്ന് നൽകി. ഇടിക്കുള മാത്യു പാർട്ടിക്ക് നൽകിയ സംഭാവനകൾ സ്മരിക്കപ്പെട്ടു.
ഒഐസിസി കുവൈറ്റ് മാർച്ച് രണ്ടിനു സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കുവാൻ എത്തുന്ന പ്രതിപക്ഷ നേതാവിന് ഉജ്വല സ്വികരണം ഒരുക്കുവാൻ ജന്മനാടായ ആലപ്പുഴ ഒരുങ്ങുന്നു. ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രസിഡന്റ് ക്രിസ്റ്റഫർ ഡാനിയേലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ഒഐസിസി നാഷണൽ പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ ഒഐസിസി ജനറൽ സെക്രട്ടറി ബി.എസ്. പിള്ളയ്, ഒഐസിസി ട്രഷറർ രാജീവ് നടുവിലേമുറി എന്നിവർ ആശംസകൾ അർപ്പിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ബിനോയ് ചന്ദ്രൻ സ്വാഗതവും വൈസ് പ്രസിഡന്റ് ഫിലിപ്പ് തോമസ് നന്ദിയും അർപ്പിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
ഇടിക്കുള മാത്യുവിന് യാത്രയപ്പു നൽകി
10:57 PM Feb 14, 2019 | Deepika.com