സാൽമിയ: കുവൈത്ത് കേരളാ ഇസ്ലാഹി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരിയിൽ അവസാനത്തിൽ നടക്കുന്ന ലൈറ്റ് കോണ്‍ഫറൻസിന്റെ സാൽമിയ സോണ്‍ പ്രചാരണസംഗമം ഫെബ്രുവരി 15 വെള്ളിയാഴ്ച വൈകുന്നേരം ആറു മുതൽ കുവൈത്ത് സിറ്റിയിലെ ബലദിയക്ക് സമീപമുള്ള ഗരബല്ലി മസ്ജിദിൽ (ബലദിയ മസ്ജിദ്,മലയാളഖുത്ബനടക്കുന്നപള്ളി) സംഘടിപ്പിക്കുമെന്ന് ഇസ് ലാഹി സെന്റർ ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.
പ്രവാചകചര്യ വിശ്വാസിയുടെ ദിനചര്യ നബി മാതൃകയിലൂടെ, ഹദീസ് ക്രോഡീകരണത്തിന്റെ ചരിത്രം എന്നീ വിഷയങ്ങളിൽ യഥാക്രമം മുഹമ്മദ് അശ്റഫ് മദനി എകരൂലും, ശബീർ സലഫിയും ക്ലാസെടുക്കും. വിശദവിവരങ്ങൾക്ക് 60382082, 50569840 എന്നീ നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
റിപ്പോർട്ട്: സലിം കോട്ടയിൽ
ലൈറ്റ് കോണ്‍ഫറൻസ്: സാൽമിയ സോണ്‍ പ്രചാരണസംഗമം
10:53 PM Feb 14, 2019 | Deepika.com