കുവൈത്ത്: ഇന്ത്യൻ ഇസ്ലാഹി സെന്റർ ദഅ് വ വിംഗ് സംഘടിപ്പിക്കുന്ന ബസ്വീറ സംഗമം ഫെബ്രുവരി 15 വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് ജലീബ് ഐഐസി ഓഡിറ്റോറിയത്തിൽ നടക്കും. തൌഹീദിന്റെ മൗലിക മാനം, പ്രസ്ഥാനം തേടുന്ന പ്രവർത്തകന് എന്നീ വിഷയങ്ങളില്‍ സയ്യിദ് അബ്ദുറഹിമാന്, ശരീഫ് മണ്ണാര്‍ക്കാട് എന്നിവര്‍ ക്ലാസുകളെടുക്കും.
മക്തിയുടെ നവോത്ഥാനവും സ്ത്രീ സമത്വവും എന്ന വിഷയത്തിലുള്ള സമകാലിക ചർച്ചയിൽ ഫിറോസ് ചുങ്കത്തറ, സി.കെ അബ്ദുല്ലത്തീഫ്, അഷ്റഫ് മേപ്പയ്യൂർ എന്നിവർ പങ്കെടുക്കും. അനസ് മുഹമ്മദ് ആലുവ പുസ്തക അവലോകനം നടത്തും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. ഉച്ചഭക്ഷണം ഏർപ്പാട് ചെയ്തിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്. 65829673
റിപ്പോർട്ട്: സലിം കോട്ടയിൽ
ബസ്വീറ സംഗമം വെള്ളിയാഴ്ച
10:52 PM Feb 14, 2019 | Deepika.com