കുവൈത്ത്: സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാഇടവകയിലെ മദ്യവർജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ പത്താമത് സൗജന്യ മെഡിക്കൽ ക്യാന്പ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 22 വെള്ളിയാഴ്ച അബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്കൂളിൽ രാവിലെ 8 മുതൽ ഉച്ചക്ക് ഒന്നു വരെ നടക്കുന്ന ക്യാന്പിനു ജനറൽ മെഡിസിൻ, ന്യൂറോളജി, ഓണ്‍കോളജി, പീഡിയാട്രിക്, ഗൈനക്കോളജി, ഡെന്റൽ, ഡെർമറ്റോളജി, കാർഡിയോളജി, ഓർത്തോ, ഗ്യാസ്ട്രോളജി, ഇഎൻടി., ഒഫ്താൽമോളജി, നെഫ്രോളജി, യൂറോളജി വിഭാഗങ്ങളിലെ വിദഗ്ദ്ധ ഡോക്ടർമാർ നേതൃത്വം നൽകും.
കുവൈറ്റ് മെഡിക്കൽ അസോസിയേഷൻ, ഇന്ത്യൻ ഡോക്ടേർസ് ഫോറം, കുവൈറ്റ് ഹാർട്ട് ഫൗണ്ടേഷൻ, ഇന്ത്യൻ ദന്തിസ്റ്റ് അലയൻസ് എന്നിവയുടെ സഹകരണത്തോടു കൂടി ക്രമീകരിച്ചിരിക്കുന്ന ക്യാന്പിൽ സൗജന്യമായി ഇസിജി., അൾട്രാസൗണ്ട് സ്കാൻ, ബ്രെസ്റ്റ് ക്യാൻസർ രോഗനിർണയ പരിശോധന എന്നിവയ്ക്ക് അവസരമുണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി 66396204, 97500383, 60971071
റിപ്പോർട്ട്: സലിം കോട്ടയിൽ
മദ്യവർജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ പത്താമത് സൗജന്യ മെഡിക്കൽ ക്യാന്പ്
10:46 PM Feb 14, 2019 | Deepika.com