ദുബായ്: യുഎഇ സർക്കാർ പ്രഖ്യാപിച്ച സഹിഷ്ണുതാ വർഷത്തോടനുബന്ധിച്ചു ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ സെമിനാർ സംഘടിപ്പിക്കുന്നു.
ഫെബ്രുവരി 15 വെള്ളിയാഴ്ച ഉച്ചക്ക് മൂന്നിന് കത്തീഡ്രൽ ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രശസ്ത എഴുത്തുകാരൻ ഡോ. ശശി തരൂർ എം.പി മുഖ്യ പ്രഭാഷണം നടത്തും.
’വളർച്ചയുടെയും, സഹിഷ്ണുതയുടേയും പുതിയ അധ്യായം തുറന്ന് കൊണ്ട് മാറുന്ന ഇന്ത്യയെന്ന വിഭാവന’ (Re-imagining India : A new era of inclusive growth and tolerance) എന്നതാണ് ചിന്താ വിഷയം.
ഇടവക വികാരി ഫാ. നൈനാൻ ഫിലിപ്പ് പനക്കാമറ്റം, സഹ വികാരി ഫാ. സജു തോമസ്, ഇടവക ട്രസ്റ്റീ ബിനു വർഗീസ്, സെക്രട്ടറി ബാബുജി ജോർജ് എന്നിവർ നേതൃത്വം നൽകും.
വിവരങ്ങൾക്ക് 04337 11 22.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ സെമിനാർ വെള്ളിയാഴ്ച
10:44 PM Feb 14, 2019 | Deepika.com