പ്രസിഡന്റ് സിജിൽ പാലക്കലോടിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ഫാ. കുര്യൻ നടുവേലിചാലുങ്കൽ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി മേഴ്സി മാത്യു, ചെയർമാൻ ജോർജ്കുട്ടി പുല്ലാപ്പള്ളി, വൈസ് പ്രസിഡന്റ് ജെയിംസ് കുരീക്കാട്ടിൽ, ജോയിന്റ് ട്രെഷറർ മാത്യു ചാക്കോ, എസ്എംസിസി നാഷണൽ കമ്മിറ്റി അംഗങ്ങൾ, ബോർഡ് മെംബേർസ്, തുടങ്ങിയവർ സന്നിഹിതരായിരുന്നു.
റാഫിൾ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം, 2500 ഡോളർ വിലമതിക്കുന്ന ഫെയ്ത് ഹോളിഡേയ്സ് ട്രാവൽസ് (മിയാമി) ഹോളി ലാൻഡ് ട്രിപ്പ് പാക്കേജിന്, ഡെട്രോയിറ്റ് സെയിന്റ് തോമസ് സീറോ മലബാർ ഇടവകാംഗം എലിസബത്ത് തോമസ് (ഷീബ) അർഹയായി. രണ്ടാം സമ്മാനം ടോമി തോമസിനും ( സാന്റാ ആനാ ), മൂന്നാം സമ്മാനം ലിൻസണ് വർഗീസിനും (ഫോൾസോം ) ലഭിച്ചു. തുടർന്നുള്ള മൂന്ന് സമാശ്വാസ സമ്മാനങ്ങൾ സാജോ ജേക്കബ് ( സാന്റാ ആനാ ), ബീനാ ബെന്നി (സാന്റാ ആനാ ), സെബാസ്റ്റ്യൻ കല്ലുങ്കൽ (ഡിട്രോയിറ്റ്) എന്നിവർ നേടി.
ചെയർമാൻ ജോർജ്കുട്ടി പുല്ലാപ്പള്ളി, മാത്യു ചാക്കോ, ബൈജു വിധേയത്തിൽ, ടോമി തോമസ് എന്നിവരുടെ നേത്രത്വത്തിൽ ആണ് സമ്മേളനത്തിന്റെ തയാറെടുപ്പുകൾ നടന്നത്. റാഫിൾ നറുക്കെടുപ്പും സമ്മേളനവും വിജയിപ്പിച്ച എല്ലാവര്ക്കും മാത്യു ചാക്കോ നന്ദി അറിയിച്ചു.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം