ഷിക്കാഗോ: ഷിക്കാഗോ ക്നാനായ സൊസൈറ്റി മുൻ പ്രസിഡന്റായിരുന്ന ജോയിച്ചൻ ചെമ്മാച്ചേലിന്റെ നിര്യാണത്തിലുള്ള അനുശോചന യോഗം ഫെബ്രുവരി 15 വെള്ളിയാഴ്ച വൈകുന്നേരം 7ന് ഡസ്പ്ലെയിൻസിലുള്ള ക്നാനായ സെന്ററിൽ നടത്തപ്പെടും.
ഷിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ പ്രസിഡന്റ്, ക്നാനായ കാത്തലിക് അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക വൈസ് പ്രസിഡന്റ്, ചിക്കാഗോയിലെ രണ്ട് ക്നാനായ പള്ളികളുടേയും ട്രസ്റ്റി, ഷിക്കാഗോ കെസിവൈഎൽ സ്ഥാപക പ്രസിഡന്റ് തുടങ്ങിയ വിവിധ നിലകളിൽ ഷിക്കാഗോയിലെ ക്നാനായ സമുദായത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ച വ്യക്തിയായിരുന്നു ജോയിച്ചൻ.
ജോയിച്ചന്റെ മരണവാർത്തയെ തുടർന്നു മുൻ നിശ്ചയിച്ചിരുന്ന കെസിഎസിന്റെ പ്രവർത്തനോദ്ഘാടന പരിപാടികൾ മാറ്റിവയ്ക്കുകയുണ്ടായി. തൽസമയം ജോയിച്ചന്റെ ആത്മശാന്തിക്കായി ക്നാനായ സെന്ററിൽ പ്രാർത്ഥനാ ശുശ്രൂഷ നടത്തുകയുണ്ടായി. ഫാ. തോമസ് മുളവനാൽ, കെ.സി.എസ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി. ഈ അനുസ്മരണ സമ്മേളനത്തിലേക്ക് ഷിക്കാഗോയിലെ മുഴുവൻ ജനങ്ങളേയും സ്വാഗതം ചെയ്യുന്നതായി കെ.സി.എസ് പ്രസിഡന്റ് ഷിജു ചെറിയത്തിൽ അറിയിച്ചു.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
ജോയിച്ചൻ ചെമ്മാച്ചേലിന്റെ നിര്യാണത്തിൽ കെസിഎസ് അനുശോചന യോഗം വെള്ളിയാഴ്ച
10:30 PM Feb 14, 2019 | Deepika.com